SignIn
Kerala Kaumudi Online
Friday, 23 October 2026 3.32 AM IST

സ്വർണവ്യാപാരികളുടെ സെക്രട്ടേറിയറ്റ് ധർണ

chennithala

തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിൽ മരണമടഞ്ഞ ആലപ്പുഴ മുഹമ്മ സ്വദേശി രാധാകൃഷ്ണന്റെ കുടുംബത്തിന് സഹായം നൽകണമെന്നാവശ്യപ്പെട്ട് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ നടത്തിയ സെക്രട്ടറിയേറ്റ് ധർണ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

സംസ്ഥാന പൊലീസ് മേധാവി പുറപ്പെടുവിച്ചിട്ടുള്ള സർക്കുലർ അവഗണിച്ച് നടത്തുന്ന അന്യായ റിക്കവറിയാണ് ആലപ്പുഴ മുഹമ്മ രാജി ജ്വല്ലറി ഉടമ രാധാകൃഷ്ണന്റെ മരണത്തിലേക്ക് എത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു.ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

അസോസിയേഷൻ പ്രസിഡന്റ് ഡോ.ബി.ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. എസ്.അബ്ദുൽനാസർ, അഡ്വൈസറി കമ്മിറ്റി ചെയർമാൻ കെ. സുരേന്ദ്രൻ, ട്രഷറർ സി.വി.കൃഷ്ണദാസ്, കേരള വ്യാപാരി വ്യവസായ ഏകോപനസമിതി ജില്ലാ പ്രസിഡന്റ് ധനേഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.

പൊലീസിന്റെ അന്യായ റിക്കവറിക്കെതിരെ സ്വർണ വ്യാപാരികൾ സംസ്ഥാന വ്യാപകമായി ഇന്നലെ കരിദിനം ആചരിച്ചതായി ജനറൽ സെക്രട്ടറി അഡ്വ.എസ്.അബ്ദുൽ നാസർ അറിയിച്ചു. ധർണയ്ക്ക് അസോസിയേഷൻ നേതാക്കളായ പി.കെ.അയമൂഹാജി, റോയ് പാലത്തറ, ബി.പ്രേമാനന്ദ്, എം.വിനീത്, സ്‌കറിയാച്ചൻ.കെ.എം, സക്കീർ ഹുസൈൻ, പി.ടി.അബ്ദുറഹ്മാൻ ഹാജി, നവാസ് പുത്തൻവീട്, രത്നകലാ രത്നാകരൻ, അബ്ദുൽ അസീസ് എർബാദ്, ബിന്ദു മാധവ്, ലിബി എബ്രഹാം, ഹാഷിം കോന്നി, പി.കെ.ഗണേഷ്, എസ്.പളനി, നസീർപുന്നക്കൽ, അഹമ്മദ് പൂവിൽ, സി.എച്ച്.ഇസ്മായിൽ, മനോജ് കുമാർ ടി.വി, എം.സി.ദിനേശൻ, നിതിൻ തോമസ്, ജയകുമാർ താലം തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360