
കൊച്ചി: പിട്ടാപ്പിള്ളിൽ ഏജൻസീസിൽ ക്രിസ്മസ് ന്യൂ ഇയർനോടനുബന്ധിച്ച് ഉപയോക്താക്കൾക്കായി നടത്തിയ സമ്മാനപദ്ധതിയായ വൗവ് സെയിൽ ഓഫറിന്റെ നറുക്കെടുപ്പ് കോട്ടയം ഷോറൂമിൽ നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ നിർവഹിച്ചു. ബംബർ സമ്മാനമായി ടാറ്റ ടിയാഗോ ഇലക്ട്രിക് കാർ ആണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ പുതിയ സമ്മാന പദ്ധതിയായ 'ബൈ ആൻഡ് ഫ്ലൈ' സ്‌കീമിന്റെ ലോഞ്ചും ഇതോടൊപ്പം നടന്നു. പിട്ടാപ്പിള്ളിൽ ഏജൻസീസ് മാനേജിംഗ് ഡയറക്ടർ പീറ്റർ പോൾ ആണ് പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. ഈ പദ്ധതിയുടെ ഭാഗമായി വിജയികൾക്ക് യൂറോപ്പ് ടൂർ പാക്കേജ് സമ്മാനമായി ലഭിക്കും. വാർഡ് കൗൺസിലർ ഷൈനി ഫിലിപ്പ്, വ്യാപാരി വ്യവസായി നാഗംപാടം യൂണിറ്റ് പ്രസിഡന്റ് പി.എം. തോമസ്, ദീപിക മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ ജോസഫ്, ഡയറക്ടർമാരായ കിരൺ വർഗീസ്, മരിയ പോൾ, അജോ തോമസ്, ജനറൽ മാനേജർ എ.ജെ. തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |