
ബംഗളൂരു: ഓൾ ഇന്ത്യ സ്‌പൈസസ് എക്‌സ്‌പോർട്ടേഴ്‌സ് ഫോറം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സമ്മേളനം ലീല ഭാരതീയ സിറ്റിയിൽ ആരംഭിച്ചു. നാല് ദിവസത്തെ സമ്മേളനത്തിൽ ആഗോള വ്യവസായ പ്രമുഖരും നയരൂപീകരണ വിദഗ്ദ്ധരും ഗവേഷകരും പങ്കെടുക്കുന്നുണ്ട്. ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ചെയർമാൻ ഡോ. കൃഷ്ണ എം. എല്ല സമ്മേളനം ഉദ്ഘാടനം ചെയ്തു.
സ്‌പൈസസ് ബോർഡ് സെക്രട്ടറി പി. ഹേമലത, ഫോറം ചെയർമാൻ ഇമ്മാനുവൽ നമ്പുശേരിൽ, അഭിനവ് ബിന്ദ്ര, കൊച്ചിൻ ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് എസ്.പി. കാമത്ത്, ബിസിനസ് കമ്മിറ്റി ചെയർമാനും ഫോറം വൈസ് ചെയർമാനുമായ നിഷേഷ് ഷാ എന്നിവർ സംസാരിച്ചു.
സുഗന്ധവ്യഞ്ജന വ്യവസായത്തിന് നൽകിയ സമഗ്ര സംഭാവനകൾക്കുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് മാനെ ഗ്രൂപ്പ് സി.ഇ.ഒ ജീൻ മാനെക്ക് സമ്മാനിച്ചു.
ആഗോള സുഗന്ധവ്യഞ്ജന വ്യാപാരത്തിൽ സഹകരണം വർദ്ധിപ്പിക്കാൻ അമേരിക്കൻ സ്‌പൈസ് ട്രേഡ് അസോസിയേഷനും ഓൾ ഇന്ത്യ സ്‌പൈസസ് എക്‌സ്‌പോർട്ടേഴ്‌സ് ഫോറവും ധാരണാപത്രത്തിൽ ഒപ്പുവച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |