
കൊച്ചി: പുതിയ സ്ഥിര നിക്ഷേപ പദ്ധതിയായ ആന്വിറ്റി സ്‌കീം ഫെഡറൽ ബാങ്ക് പുറത്തിറക്കി. സ്ഥിരനിക്ഷേപത്തിൽ നിന്ന് പ്രതിമാസം, ത്രൈമാസം, അർദ്ധ വാർഷികം, വാർഷിക അടിസ്ഥാനത്തിൽ പണം പിൻവലിക്കാവുന്ന പദ്ധതിയാണ് ആന്വിറ്റി സ്‌കീം. അഞ്ച് മുതൽ 20 വർഷം വരെയുള്ള കാലയളവിൽ സ്ഥിരവരുമാനം നേടാൻ പദ്ധതിയിലൂടെ അവസരമൊരുങ്ങും. മുതലിന്റെ ഒരു ഭാഗവും പലിശയുമാണ് തവണകളായി പിൻവലിക്കാവുന്നത്. കുറഞ്ഞത് പതിനഞ്ച് ലക്ഷം രൂപ മുതൽ രണ്ട് കോടി രൂപ വരെ ആന്വിറ്റി പദ്ധതിയിൽ നിക്ഷേപിക്കാം.
20 വർഷം വരെയുള്ള കാലയളവിൽ സ്ഥിരമായ വരുമാനം നേടാനുള്ള അവസരമാണ് ആന്വിറ്റി നിക്ഷേപ പദ്ധതി നൽകുന്നതെന്ന് ബാങ്കിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടർ ശാലിനി വാരിയർ പറഞ്ഞു. ബ്രാഞ്ച് ബാങ്കിംഗ് മേധാവി ഇക്ബാൽ മനോജ്, ഡെപ്പോസിറ്റ്സ് കൺട്രി മേധാവി പി. വി ജോയ്, ചീഫ് റിസ്ക് ഓഫീസർ ദാമോദരൻ സി എന്നിവർ സന്നിഹിതരായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |