
കൊച്ചി: പ്രമുഖ പൊതുമേഖല സ്ഥാപനങ്ങളായ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനും(ഐ.ആർ.സി.ടി.സി) ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷനും(ഐ.ആർ.എഫ്.സി) കേന്ദ്ര സർക്കാർ നവരത്ന പദവി അനുവദിച്ചു. ഇതോടെ കേന്ദ്ര പൊതുമേഖല കമ്പനികളിലെ ഇരുപത്തിയഞ്ചാം നവരത്ന സ്ഥാപനമായി ഐ.ആർ.സി.ടി.സി മാറും. റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള ഐ.ആർ.സി.ടി.സിക്ക് 4,270 കോടി രൂപയുടെ വാർഷിക വിറ്റുവരവാണുള്ളത്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള പാദത്തിൽ കമ്പനിയുടെ ലാഭം 13.7 ശതമാനം ഉയർന്ന് 341 കോടി രൂപയിലെത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |