SignIn
Kerala Kaumudi Online
Friday, 23 October 2026 3.33 AM IST

ബാങ്ക് ഒഫ് ബറോഡയ്ക്ക് ബാങ്കിംഗ് എക്‌സലൻസ് അവാർഡ്

bob

കൊച്ചി; സ്റ്റേറ്റ് ഫോറം ഒഫ് ബാങ്കേഴ്സ് ക്ലബ്സ് കേരളയുടെ(എസ്.എഫ്.ബി.സി.കെ) ബാങ്ക് ഒഫ് ബറോഡയ്ക്ക് 'ബെസ്റ്റ് ബാങ്ക് ഒഫ് ദി ഇയർ അവാർഡ്' ലഭിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങ് വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ബാങ്കിംഗ് എക്‌സലൻസ് ആൻഡ് ബിസിനസ്‌മെൻ ഒഫ് ദി ഇയർ അവാർഡ്സിൽ ബാങ്ക് ഒഫ് ബറോഡ എറണാകുളം സോൺ ജനറൽ മാനേജരും സോണൽ മേധാവിയുമായ ശ്രീജിത്ത് കൊട്ടാരത്തിൽ പുരസ്കാരം ഏറ്റുവാങ്ങി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ബാങ്കിംഗ് മേഖലയ്ക്ക് നൽകിയ അസാധാരണമായ സംഭാവനകൾക്കുള്ള അംഗീകാരമാണിത്. ബാങ്കിംഗ് മികവ്, ഉപഭോക്തൃ സേവനം, സാമ്പത്തിക നവീകരണം എന്നിവയോടുള്ള ബാങ്ക് ഒഫ് ബറോഡയുടെ അചഞ്ചലമായ പ്രതിബദ്ധതയാണ് അവാർഡിന് അർഹരാക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360