SignIn
Kerala Kaumudi Online
Friday, 23 October 2026 2.53 AM IST

യു.കെ റോയൽ കോളജുകളുടെ പഠന കേന്ദ്രമായി രാജഗിരി ആശുപത്രി

rajagiri

ആലുവ: യു.കെ റോയൽ കോളേജ് ഒഫ് ഫിസിഷൻസിന്റെ ഇന്റേണൽ മെഡിസിൻ ട്രെയിനിംഗ് (ഐ.എം.ടി) പ്രോഗ്രാം നടത്തുന്നതിനുള്ള അംഗീകൃത കേന്ദ്രമായി ആലുവ രാജഗിരി ആശുപത്രിയെ തെരഞ്ഞെടുത്തു. പ്രഖ്യാപനസമ്മേളനം ഡോ. ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്തു.

ആഗോള അംഗീകാരമുളള കോഴ്സുകൾ കേരളത്തിൽ പഠനാവസരം ഒരുങ്ങുന്ന സാഹചര്യം ആരോഗ്യ മേഖലയ്ക്ക് മുതൽക്കൂട്ടാണെന്ന് ശശി തരൂർ പറഞ്ഞു. രാജഗിരി ആശുപത്രി എക്സിക്യുട്ടീവ് ഡയറക്ടർ ഫാ.ജോൺസൺ വാഴപ്പിളളി അദ്ധ്യക്ഷത വഹിച്ചു. ബ്രിട്ടണിലെ ജോയിന്റ് റോയൽ കോളേജ് ഒഫ് ഫിസിഷ്യൻസ് ട്രെയിനിംഗ് ബോർഡിന്റെ കീഴിലാണ് ഈ കോഴ്സ്.
രണ്ടു ഘട്ടങ്ങളുള്ള കോഴ്‌സിൽ ആദ്യത്തെ മൂന്ന് വർഷത്തെ ഇന്റേണൽ മെഡിസിൻ ട്രെയിനിംഗാണ് രാജഗിരിയിൽ നടത്തുന്നത്. ഇതോടൊപ്പം എം.ആർ.സി.പി പരീക്ഷ വിജയിക്കുന്നതിനുള്ള പരിശീലനവും നൽകും. ഐ.എം.ടി പൂർത്തിയാക്കി, എം.ആർ.സി.പി പരീക്ഷ വിജയിച്ചവർക്ക് രണ്ടാം ഘട്ടത്തിൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്രാഞ്ചുകളിൽ ബ്രിട്ടണിൽ പരിശീലനത്തിനുള്ള അവസരമൊരുക്കും. ഇന്ത്യയിൽ നിലവിലുളള എം.ഡി ബിരുദത്തിന് തത്തുല്യമാണ് എം.ആർ.സി.പി ബിരുദം. ഇന്ത്യയിലും, വിദേശത്തും മെച്ചപ്പെട്ട അവസരങ്ങൾ ലഭിക്കാൻ എം.ആർ.സി.പി ബിരുദം ഗുണകരമാകുമെന്നതാണ് നേട്ടം.

യുകെയിൽ മാത്രം ലഭ്യമായിരുന്ന ഈ കോഴ്സ് അതേ നിലവാരത്തിൽ കുറഞ്ഞ ചെലവിൽ രാജഗിരിയിൽ പഠിക്കാൻ സാധിക്കുമെന്ന് കോഴ്സ് ഡയറക്ടർ ഡോ.ജോർജ് പോൾ പറഞ്ഞു. ഐ.എം.ടി പ്രോഗ്രാം വെബ്സൈറ്റിന്റെ പ്രകാശനം ഫെഡറേഷൻ ഒഫ് റോയൽ കോളജ് ഫിസിഷ്യൻസ് ഡെപ്യൂട്ടി ഇന്റർനാഷ്ണൽ ഡയറക്ടർ ഡോ.ജെയ്ൻ വാലസ് നിർവഹിച്ചു. രാജഗിരി അഡ്വൈസറി ബോർഡ് അംഗം വേണുഗോപാൽ സി. ഗോവിന്ദ്, മെഡിക്കൽ ഡയറക്ടർ ഡോ. ജിജി കുരുട്ടുകുളം എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, RAJAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360