
കൊച്ചി: വായ്പ എടുക്കുന്ന വനിതകളുടെ എണ്ണം വർധിക്കുന്നതിനൊപ്പം വായ്പകളുടെ സ്ഥിതിയെ കുറിച്ചും ക്രെഡിറ്റ് സ്കോറിനെ കുറിച്ചും സജീവമായി വിലയിരുത്തുന്ന വനിതകളുടെ എണ്ണവും വർധിക്കുന്നതായി ട്രാൻസ്യൂണിയൻ സിബിൽ പുറത്തിറക്കിയ റിപ്പോർട്ടിൽചൂണ്ടിക്കാട്ടുന്നു.
ട്രാൻസ്യൂണിയൻ സിബിൽ, നിതി ആയോഗിന്റെ വുമൺ എന്റർപ്രണർഷിപ്പ് പ്ലാറ്റ്ഫോം (ഡബ്ല്യുഇപി), മൈക്രോസേവ് കൺസൾട്ടിംഗ് (എംഎസ്സി) എന്നിവ സംയുക്തമായി പ്രസിദ്ധീകരിച്ച 'ഫ്രം ബോറോവേൾസ് ടു ബിൽഡേഴ്സ്: വുമൺസ് റോൾ ഇൻ ഫിനാൻഷ്യൽ ഗ്രോത്ത് സ്റ്റോറി (കടം വാങ്ങുന്നവരിൽ നിന്ന് നിർമ്മാതാക്കളിലേക്ക്: ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ സ്ത്രീകളുടെ പങ്ക്) എന്ന വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |