
കൊച്ചി: ആക്സിസ് മ്യൂച്വൽ ഫണ്ട് ആക്സിസ് നിഫ്റ്റി എ.എ.എ ബോണ്ട് ഫിനാൻഷ്യൽ സർവീസസ് മാർ 2028 ഇൻഡക്സ് ഫണ്ട് അവതരിപ്പിച്ചു. ഇത് നിക്ഷേപത്തിന്റെ 95 ശതമാനം മുതൽ 100 ശതമാനം വരെ സ്ഥിര വരുമാന പദ്ധതികളിൽ വകയിരുത്തി നേട്ടമുണ്ടാക്കാൻ ലക്ഷ്യമിടുന്നു. നിഫ്റ്റി എ.എ.എ ഫിനാൻഷ്യൽ സർവിസസ് ബോണ്ട് 2028 ഇൻഡക്സിലെ സെക്യൂരിറ്റികളുമായി ബന്ധപ്പെട്ടാണ് പദ്ധതിയുടെ നിക്ഷേപം. ഈ സൂചികയുമായി ബന്ധപ്പെട്ട വരുമാനം നിക്ഷേപകർക്കു പ്രദാനം ചെയ്യുകയും പദ്ധതിയുടെ ലക്ഷ്യമാണ്. ഈ ഓപ്പൺ എൻഡഡ് പദ്ധതി നിക്ഷേപകർക്ക് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ്, സിസ്റ്റമാറ്റിക് വിത്ത്ഡ്രോവൽ സൗകര്യങ്ങളും നൽകുന്നുണ്ട്. കടപത്രങ്ങൾ വാങ്ങി കാലാവധി വരെ സൂക്ഷിക്കുന്ന രീതിയാവും പൊതുവിൽ ഈ ഫണ്ട് പിന്തുടരുക.
പരോക്ഷമായ കടപ്പത്ര വിഭാഗത്തിലെ സുപ്രധാന ഉത്പന്നമാണ് ഈ പദ്ധതിയെന്ന് ആക്സിസ് എ.എം.സി മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ബി. ഗോപകുമാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |