SignIn
Kerala Kaumudi Online
Friday, 23 October 2026 1.37 AM IST

ഇൻവെസ്‌റ്റ് കേരളയുടെ കരുത്തിൽ കേരളം മുന്നോട്ട്

pinarai-vijayan

നിക്ഷേപകരുടെ ആവേശം ഗുണമാകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയിലെ ആവേശം സംസ്ഥാനത്തിന്റെ വ്യവസായ മുന്നേറ്റത്തിന് ആവേശമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഉച്ചകോടിയിൽ പങ്കെടുത്ത വ്യവസായ, വാണിജ്യ സംഘടനകളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വ്യവസായ സമൂഹത്തിന് മുന്നിൽ കേരളത്തിലെ നിക്ഷേപ സാദ്ധ്യതകൾ അവതരിപ്പിക്കാൻ ഉച്ചകോടിക്കായി. നിക്ഷേപങ്ങളുടെ ഭാവി പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി മന്ത്രിതല യോഗം മാർച്ച് 14 ന് മുഖ്യമന്ത്രി വിളിക്കും. ട്രേഡ് യൂണിയനുകളുമായും ചർച്ച നടത്തും. രണ്ടാഴ്ചയിലൊരിക്കൽ പ്രിൻസിപ്പൽ സെക്രട്ടറിയും മാസം തോറും വ്യവസായമന്ത്രിയും പദ്ധതികൾ വിലയിരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, കെ.എസ്‌.ഐ.ഡി.സി ചെയർമാൻ സി. ബാലഗോപാൽ, കെ.എസ്‌.ഐ.ഡി.സി മാനേജിംഗ് ഡയറക്‌ടർ എസ് .ഹരികിഷോർ, എക്സിക്യുട്ടീവ് ഡയറക്ടർ ആർ. ഹരികൃഷ്ണൻ എന്നിവർ പങ്കെടുത്തു.

വ്യവസായ സംഘടനകളെ പ്രതിനിധീകരിച്ച് സി.ഐ.ഐ തിരുവനന്തപുരം ചാപ്റ്രർ ചെയർമാൻ ജിജിമോൻ ചന്ദ്രൻ, ഫിക്കി കോ ചെയർമാൻ ദിപക് അസ്വാനി, കെ.എസ്.എസ്‌.ഐ.എ സംസ്ഥാന പ്രസിഡന്റ് എ .നിസാറുദ്ദീൻ, ടി.സി.സി.ഐ പ്രസിഡന്റ് എസ്.എൻ രഘുചന്ദ്രൻ നായർ, ഐ.ബി.എം ഓപ്പറേഷൻസ് ലീഡർ ചാർലി കുര്യൻ, ക്രെഡായി സെക്രട്ടറി ചെറിയാൻ ജോൺഎന്നിവർ പങ്കെടുത്തു.

നിക്ഷേപ താത്പര്യം കൂടുന്നു

ഇൻവെസ്റ്റ് കേരളയ്ക്ക് ശേഷവും സംരംഭകർ താത്പര്യവുമായി രംഗത്തെത്തിയതോടെ നിക്ഷേപ വാഗ്ദാനം 1.75 ലക്ഷം കോടി രൂപയായി ഉയർന്നുവെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ഉച്ചകോടിയിലുണ്ടായ സമാന സ്വഭാവമുള്ള വ്യവസായ നിർദ്ദേശങ്ങളെ ഏഴ് മേഖലകളായി തിരിച്ച്ചുമതലകൾ വീതിച്ച് നൽകി. ഓരോ മേഖലയിലെയും പദ്ധതികളുടെ തുടർപ്രവർത്തനങ്ങൾക്കായി 12 വിദഗ്ദ്ധരെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉച്ചകോടിയിലെത്തിയ നിക്ഷേപ വാഗ്ദാനം

1.52 ലക്ഷം കോടി രൂപ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360