
തിരുവനന്തപുരം: കേന്ദ്ര,സംസ്ഥാന പൊതുമേഖലാസ്ഥാപനങ്ങളുടെ ഗവേണൻസ്, ലീഡർഷിപ്പ്, ഇന്നൊവേഷൻ മികവ് എന്നിവയ്ക്ക് നൽകുന്ന ഗവേണൻസ് നൗ പി.എസ്.യു. അവാർഡ് കെ.ഫോണിന് ലഭിച്ചു.. 'പി.എസ്.യു ലീഡർഷിപ്പ് അവാർഡ് ഫോർ സി.എം.ഡി/എം.ഡി' വിഭാഗത്തിലാണ് അവാർഡ്.
ഡൽഹിയിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ സെക്രട്ടറിയും കെ.ഫോൺ മാനേജിംഗ് ഡയറക്ടറുമായ ഡോ. സന്തോഷ് ബാബുവിന് വേണ്ടി കെ.ഫോൺ മാനേജർ സൂരജ് .എ പുരസ്കാരം ഏറ്റുവാങ്ങി.കേന്ദ്ര കൽക്കരി ഖനന സഹമന്ത്രി സതീഷ് ചന്ദ്ര ദുബെ, മുൻ മാനവ വിഭവശേഷി സഹമന്ത്രി സത്യപാൽ സിംഗ് എന്നിവർ ചേർന്നാണ് പുരസ്കാരം സമ്മാനിച്ചത്.
കെ. ഫോണിന്റെ വളർച്ചയ്ക്കായുള്ള പരിശ്രമത്തിനുള്ള അംഗീകാരമാണിതെന്ന് ഡോ. സന്തോഷ് ബാബു പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |