SignIn
Kerala Kaumudi Online
Friday, 23 October 2026 5.26 AM IST

100 കോടി വിൽപ്പനയുമായി അമൃതാഞ്ജന്റെ കോംഫി ബ്രാൻഡ്

comfy

കൊച്ചി: മികച്ചതും താങ്ങാനാവുന്നതുമായ സ്ത്രീ ശുചിത്വ ഉൽപന്നങ്ങളുടെ ആവശ്യകത മുന്നിൽകണ്ട് അമൃതാഞ്ജൻ ഹെൽത്ത്‌കെയറിന്റെ 'കോംഫി' ബ്രാൻഡിന്റെ മൂല്യം 100 കോടി രൂപ കവിഞ്ഞു. സാനിറ്ററി നാപ്കിനുകൾ, ടാംപോണുകൾ, ആർത്തവ കപ്പുകൾ, പിരീഡ് പെയിൻ റോൾഓണുകൾ എന്നിവയുൾപ്പടെ ആർത്തവ സമയത്ത് കോടിക്കണക്കിന് സ്ത്രീകൾക്കാണ് ഇതിന്റെ സേവനം ലഭിക്കുന്നത്.
ഇന്ത്യയിലെ 35.5 കോടി ആർത്തവമുള്ള സ്ത്രീകളിൽ 36 ശതമാനം പേർ മാത്രമാണ് നിലവിൽ സാനിറ്ററി നാപ്കിനുകൾ ഉപയോഗിക്കുന്നത്. ബാക്കിയുള്ളവരിൽ ഏറെയും ആർത്തവ സുരക്ഷ ഉത്പ്പന്നങ്ങളെക്കുറിച്ച് അറിവില്ലാത്ത ഉൾഗ്രാമങ്ങളിൽ നിന്നുള്ള സ്ത്രീകളും പെൺകുട്ടികളുമാണ്. ഇവരടക്കമുള്ളവരുടെ ആവശ്യങ്ങൾ പരിഹരിക്കാൻ രൂപകൽപ്പന ചെയ്തതാണ് കോംഫി.
സ്ത്രീ ശുചിത്വത്തിൽ മുൻനിരയിലുള്ള ബെല്ല പ്രീമിയർ ഹാപ്പി ഹൈജീൻ കെയർ പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് വടക്കേ അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്ത പൾപ്പ് ഉപയോഗിച്ച് തയ്യാറാക്കിയ കോംഫി ഇന്ത്യയിലെ മറ്റ് മുൻനിര ബ്രാൻഡുകളെ അപേക്ഷിച്ച് 80 ശതമാനം മെച്ചപ്പെട്ട ആഗിരണം വാഗ്ദാനം ചെയ്യുന്നു. താങ്ങാവുന്ന വിലയും മികച്ച സാങ്കേതിക വിദ്യയുമുള്ള കോംഫി വ്യത്യസ്ത സാമ്പത്തിക പശ്ചാത്തലങ്ങളിലുള്ള സ്ത്രീകൾക്ക് ഗുണമേന്മയുള്ള ആർത്തവ പരിചരണം ലഭ്യമാക്കുന്നുണ്ട്.
വനിതാ ഹൈജീൻ ബിസിനസ്സ് ഉയർന്ന സ്വീകാര്യതയുമായി പത്ത് ശതമാനത്തിലധികം വളർച്ചയാണ് നേടുന്നതെന്ന് അമൃതാഞ്ജൻ ഹെൽത്ത്‌കെയർ ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എസ്. ശംഭു പ്രസാദ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360