SignIn
Kerala Kaumudi Online
Friday, 23 October 2026 5.27 AM IST

സാ​മ്പ​ത്തി​ക​ ​രം​ഗ​ത്ത് ​വെ​ല്ലു​വി​ളി​യേ​റു​ന്നു

shipment

കൊ​ച്ചി​:​ ​ആ​ഭ്യ​ന്ത​ര​ ​വി​പ​ണി​യി​ലെ​ ​ത​ള​ർ​ച്ച​യും​ ​ക​യ​റ്റു​മ​തി​യി​ലെ​ ​ഇ​ടി​വും​ ​ഇ​ന്ത്യ​യു​ടെ​ ​വ്യാ​വ​സാ​യി​ക​ ​ഉ​ത്പാ​ദ​ന​ ​മേ​ഖ​ല​യ്ക്ക് ​ക​ടു​ത്ത​ ​വെ​ല്ലു​വി​ളി​ ​സൃ​ഷ്‌​ടി​ക്കു​ന്നു.​ ​അ​മേ​രി​ക്ക​യി​ൽ​ ​ഡൊ​ണാ​ൾ​ഡ് ​ട്രം​പ് ​അ​ധി​കാ​ര​മേ​റ്റ​തി​ന് ​ശേ​ഷം​ ​വ്യാ​പാ​ര​ ​രം​ഗ​ത്ത് ​അ​നി​ശ്ചി​ത​ത്വം​ ​ശ​ക്ത​മാ​യ​തോ​ടെ​ ​ക​യ​റ്റു​മ​തി​ ​സാ​ദ്ധ്യ​ത​ക​ൾ​ ​മ​ങ്ങു​ക​യാ​ണ്.​ ​ഉ​പ​ഭോ​ക്തൃ​ ​സാ​ധ​ന​ങ്ങ​ളു​ടെ​ ​ഉ​ത്പാ​ദ​ന​ത്തി​ൽ​ ​ഫെ​ബ്രു​വ​രി​യി​ൽ​ ​വ​ലി​യ​ ​തി​രി​ച്ച​ടി​ ​നേ​രി​ട്ടു.
ന​ഗ​ര​ങ്ങ​ൾ​ക്ക് ​പി​ന്നാ​ലെ​ ​ഗ്രാ​മീ​ണ​ ​മേ​ഖ​ല​യി​ലും​ ​ഉ​പ​ഭോ​ഗം​ ​ഇ​ടി​യു​ക​യാ​ണെ​ന്ന് ​എ​ഫ്.​എം.​സി.​ജി​ ​ക​മ്പ​നി​ക​ൾ​ ​പ​റ​യു​ന്നു.​ ​ഫെ​ബ്രു​വ​രി​യി​ൽ​ ​പ്ര​മു​ഖ​ ​കാ​ർ​ ​നി​ർ​മ്മാ​ണ​ ​ക​മ്പ​നി​ക​ൾ​ക്കൊ​ന്നും​ ​കാ​ര്യ​മാ​യ​ ​വി​ൽ​പ്പ​ന​ ​നേ​ട്ട​മു​ണ്ടാ​ക്കാ​നാ​യി​ല്ല.​ ​കാ​ർ​ഷി​ക​ ​ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​ ​വി​ല​ ​കു​ത്ത​നെ​ ​ഇ​ടി​യു​ന്ന​തും​ ​വെ​ല്ലു​വി​ളി​ ​ശ​ക്ത​മാ​ക്കു​ന്നു.​ ​വി​ൽ​പ്പ​ന​ ​കു​റ​ഞ്ഞ​തോ​ടെ​ ​മു​ൻ​നി​ര​ ​ക​മ്പ​നി​ക​ൾ​ ​ഉ​ത്പാ​ദ​നം​ ​നി​യ​ന്ത്രി​ക്കാ​ൻ​ ​നി​ർ​ബ​ന്ധി​ത​രാ​കു​ക​യാ​ണ്. വി​ൽ​പ്പ​ന​യി​ലും​ ​മാ​ർ​ജി​നി​ലും​ ​പ്ര​തീ​ക്ഷി​ച്ച​ ​വ​ള​ർ​ച്ച​ ​നേ​ടാ​നാ​വാ​ത്ത​തി​നാ​ൽ​ ​ജീ​വ​ന​ക്കാ​രു​ടെ​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​മ​ര​വി​പ്പി​ക്കാ​നും​ ​പു​തി​യ​ ​നി​യ​മ​ന​ങ്ങ​ൾ​ ​നി​റു​ത്തി​വെ​ക്കാ​നും​ ​പ​ല​ ​ക​മ്പ​നി​ക​ളും​ ​ആ​ലോ​ച​ന​ ​തു​ട​ങ്ങി.​ ​നി​ല​വി​ൽ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ ​വി​ക​സ​ന​ ​രം​ഗ​ത്ത് ​മു​ട​ക്കു​ന്ന​ ​പ​ണ​ത്തി​ന്റെ​ ​ക​രു​ത്തി​ലാ​ണ് ​സാ​മ്പ​ത്തി​ക​ ​രം​ഗം​ ​പി​ടി​ച്ചു​നി​ൽ​ക്കു​ന്ന​തെ​ന്ന് ​വി​ദ​ഗ്ദ്ധ​ർ​ ​പ​റ​യു​ന്നു.

വ്യാ​വ​സാ​യി​ക​ ​ഉ​ത്പാ​ദ​ന​വും​ ​ഉ​പ​ഭോ​ഗ​വും​ ​ത​ള​രു​ന്നു

പ​ലി​ശ​ ​കു​റ​യ്ക്കാ​ൻ​ ​സ​മ്മ​ർ​ദ്ദ​മേ​റു​ന്നു

ധ​ന​കാ​ര്യ,​ ​വ്യ​വ​സാ​യ​ ​മേ​ഖ​ല​ക​ളി​ലെ​ ​ത​ള​ർ​ച്ച​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​മു​ഖ്യ​ ​പ​ലി​ശ​ ​നി​ര​ക്ക് ​കു​റ​യ്ക്കാ​ൻ​ ​റി​സ​ർ​വ് ​ബാ​ങ്കി​ൽ​ ​സ​മ്മ​ർ​ദ്ദ​മേ​റു​ന്നു.​ ​ഭ​ക്ഷ്യ​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ​വി​ല​ ​കു​റ​യു​ന്ന​തി​നാ​ൽ​ ​നാ​ണ​യ​പ്പെ​രു​പ്പ​ ​ഭീ​ഷ​ണി​ ​ഒ​ഴി​യു​ന്ന​തും​ ​പ​ലി​ശ​ ​ഇ​ള​വി​ന് ​അ​നു​കൂ​ല​ ​സാ​ഹ​ച​ര്യ​മാ​ണെ​ന്ന് ​സാ​മ്പ​ത്തി​ക​ ​വി​ദ​ഗ്ദ്ധ​ർ​ ​പ​റ​യു​ന്നു.​ ​ഫെ​ബ്രു​വ​രി​യി​ലെ​ ​ധ​ന​ ​അ​വ​ലോ​ക​ന​ ​ന​യ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്ക് ​മു​ഖ്യ​ ​പ​ലി​ശ​ ​നി​ര​ക്ക് ​കാ​ൽ​ ​ശ​ത​മാ​നം​ ​കു​റ​ച്ചി​രു​ന്നു.​ ​ഏ​പ്രി​ലി​ൽ​ ​ന​ട​ക്കു​ന്ന​ ​അ​ടു​ത്ത​ ​ധ​ന​ ​ന​യ​ ​രൂ​പീ​ക​ര​ണ​ ​യോ​ഗ​ത്തി​ൽ​ ​റി​പ്പോ​ ​നി​ര​ക്ക് ​അ​ര​ ​ശ​ത​മാ​നം​ ​കു​റ​ച്ചേ​ക്കു​മെ​ന്നാ​ണ് ​വി​ല​യി​രു​ത്തു​ന്ന​ത്.

വെ​ല്ലു​വി​ളി​ക്കാ​ലം

1. ട്രം​പി​ന്റെ​ ​വ്യാ​പാ​ര​ ​യു​ദ്ധം​ ​ആ​ഗോ​ള​ ​വി​പ​ണി​ക​ളി​ൽ​ ​അ​നി​ശ്ചി​ത​ത്വം​ ​ശ​ക്ത​മാ​ക്കി​യ​തോ​ടെ​ ​ക​യ​റ്റു​മ​തി​ക്കാ​ർ​ ​തി​രി​ച്ച​ടി​ ​നേ​രി​ടു​ന്നു

2. ​കാ​ർ​ഷി​ക​ ​ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​ ​വി​ല​യി​ടി​വ് ​ഗ്രാ​മീ​ണ​ ​മേ​ഖ​ല​യി​ലെ​ ​ഉ​പ​ഭോ​ഗ​ത്തി​ൽ​ ​കു​റ​വു​ണ്ടാ​ക്കി​യ​തി​നാ​ൽ​ ​ക​മ്പ​നി​ക​ൾ​ ​ഉ​ത്പാ​ദ​നം​ ​കു​റ​യ്ക്കു​ന്നു

3. അ​സം​സ്കൃ​ത​ ​സാ​ധ​ന​ങ്ങ​ളു​ടെ​ ​വി​ല​ക്ക​യ​റ്റം​ ​ഉ​ത്പാ​ദ​ന​ ​ചെ​ല​വ് ​കൂ​ട്ടു​ന്ന​തി​നാ​ൽ​ ​ക​മ്പ​നി​ക​ളു​ടെ​ ​ലാ​ഭ​ക്ഷ​മ​ത​ ​കു​റ​യു​ന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360