
കൊച്ചി: സ്വർണ പണയ വായ്പകളുടെ വിതരണത്തിന് ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ റിസർവ് ബാങ്ക് ഒരുങ്ങുന്നു. വായ്പ നൽകുന്നതിന് മുൻപ് ഉപഭോക്താവിന്റെ തിരിച്ചടവ് ശേഷി വിലയിരുത്തണമെന്നും വ്യക്തിഗത വിവരങ്ങൾ ഉറപ്പാക്കണമെന്നും ധനകാര്യ സ്ഥാപനങ്ങൾക്ക് റിസർവ് ബാങ്ക് നിർദേശം നൽകി. വായ്പയായി നൽകുന്ന പണം എന്തിനായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. സ്വർണ പണയ രംഗത്തെ അസാധാരണമായ വളർച്ച നിയന്ത്രിക്കാനാണ് റിസർവ് ബാങ്കിന്റെ ശ്രമം. പണയം വെക്കുന്ന സ്വർണത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബാങ്കുകൾക്കും ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും പൊതുവായ മാർഗ നിർദേശങ്ങൾ ഉൾപ്പെടുത്തി നടപടിക്രമങ്ങൾ പുറത്തിറക്കിയേക്കും.
സ്വർണ പണയ വിപണിയിൽ വൻ വളർച്ച
ഈടില്ലാത്ത വ്യക്തിഗത വായ്പകളുടെ വിതരണത്തിന് റിസർവ് ബാങ്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെയാണ് സ്വർണ പണയത്തിന് താത്പര്യം വർദ്ധിക്കുന്നത്. കഴിഞ്ഞ വർഷം സെപ്തംബറിന് ശേഷം ബാങ്കുകളുടെ സ്വർണ വായ്പകളിൽ 50 ശതമാനത്തിലധികം വളർച്ചയുണ്ടായി. നൂലാമാലകളില്ലാതെ അതിവേഗം പണം ലഭിക്കുന്നതാണ് സ്വർണ വായ്പകൾക്ക് പ്രിയം കൂട്ടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |