
കൊച്ചി: യൂക്കോ ബാങ്കിന്റെ സാമൂഹിക ഉത്തരാവാദിത്ത പദ്ധതിയുടെ(സി.എസ്.ആർ) ഭാഗമായി ചോറ്റാനിക്കരയിലെ ഡോ.പടിയാർ മെമ്മോറിയൽ ഹോമിയോപ്പതി മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങിൽ വിൽചെയറുകളും മെഡിക്കൽ ഉപകരണങ്ങളും വിതരണം ചെയ്തു. ബാങ്കിന്റെ എം.ഡിയും സി.ഇ.ഒയുമായ അശ്വനി കുമാർ, എറണാകുളം സോണൽ മാനേജർ അജിത് ആർ.എസ്, ഡോ. പടിയാർ മെമ്മോറിയൽ മെഡിക്കൽ കോളേജിന്റെ ഓണററി സെക്രട്ടറി എസ്.കേദാരനാഥ് ഷേണായി, പ്രിൻസിപ്പൽ ഡോ.എം.ജി.രാധേഷ് തുടങ്ങിയവർ പങ്കെടുത്തു.
മെഡിക്കൽ കോളേജിന് എട്ട് വീൽ ചെയറുകളും മറ്റ് മെഡിക്കൽ ഉപകരണങ്ങളും അശ്വനി കുമാർ കൈമാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |