
ന്യൂഡൽഹി: ഇന്ത്യയിലെ മുൻനിര പ്രീമിയം കാർ നിർമ്മാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് (എച്ച്സിഐഎൽ) ഇന്ത്യൻ റോഡുകളിൽ 50,000 എ.ഡി.എ.എസുള്ള ഹോണ്ട കാറുകൾ പുറത്തിറക്കി മികച്ച നേട്ടം കൈവരിച്ചു. "എല്ലാവർക്കും സുരക്ഷ" എന്ന ഹോണ്ടയുടെ ആഗോള ദർശനത്തോടും 2050ൽ ഹോണ്ട മോട്ടോർസൈക്കിളുകളും ഓട്ടോമൊബൈലുകളും ഉൾപ്പെടുന്ന ട്രാഫിക് കൂട്ടിയിടി മരണങ്ങൾ ഇല്ലാതാക്കനുമുള്ള ലക്ഷ്യത്തോടുമുള്ള എച്ച്.സി.ഐ.എല്ലിന്റെപ്രതിബദ്ധതയക്ക് ഈ നേട്ടം അടിവരയിടുന്നു. റോഡ് പങ്കിടുന്ന എല്ലാവരുടെയും സുരക്ഷ മെച്ചപ്പെടുത്തുന്നതിനും കൂട്ടിയിടി രഹിത സമൂഹം വിഭാവനം ചെയ്യുന്നതിനും പരിശ്രമിക്കുന്ന ഹോണ്ട അപകട സാദ്ധ്യത കുറയ്ക്കൽ, കൂട്ടിയിടി അനുയോജ്യത, കാൽനട സുരക്ഷ എന്നിവയിൽ നിരവധി മുൻനിര ശ്രമങ്ങൾ നടത്തുകയാണ്. ഹോണ്ടയുടെ ഇന്റലിജന്റ് എ.ഡി.എ.എസ് (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) സാങ്കേതികവിദ്യയായ ഹോണ്ട സെൻസിംഗ് 2022 മെയ് മാസത്തിൽ ഹൈബ്രിഡ് ഇലക്ട്രിക് വാഹനമായ ഹോണ്ട സിറ്റി ഇ:എച്ച്.ഇ.വി പുറത്തിറക്കിയതോടെയാണ് ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത്. സുരക്ഷയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് പ്രധാന മോഡലുകളായ ഹോണ്ട സിറ്റി (മാർച്ച് 2023), ഹോണ്ട എലിവേറ്റ് (സെപ്റ്റംബർ 2023), ഏറ്റവും ഒടുവിൽ, ഹോണ്ട അമേസ് (ഡിസംബർ 2024) എന്നിവയിലേക്ക് അതിന്റെ പ്രയോഗം വ്യാപിപ്പിച്ചു. പുതു പുത്തൻ മൂന്നാം തലമുറ അമേസ് ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന എ.ഡി.എ.എസ് പ്രാപ്തമാക്കിയ കാറാണ്. അതിലൂടെയെല്ലാം ഈ നൂതന സുരക്ഷാ സാങ്കേതികവിദ്യ കൂടുതൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നു.
ഇന്ത്യയിൽ കാർ വാങ്ങുന്നവരുടെ തീരുമാനമെടുക്കൽ പ്രക്രിയയിൽ സുരക്ഷയുടെ പ്രാധാന്യം വർദ്ധിക്കുകയാണെന്ന് ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡിൻ്റെ മാർക്കറ്റിംഗ് ആൻഡ് സെയിൽസ് വൈസ് പ്രസിഡന്റ് കുനാൽ ബെഹൽ പറഞ്ഞു,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |