SignIn
Kerala Kaumudi Online
Saturday, 24 October 2026 2.52 AM IST

ടാറ്റായും എച്ച്.പി.സി.എല്ലുമായി സഹകരിക്കുന്നു

hpcl

കൊച്ചി: ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സും സംയുക്തമായി ജെനുവിൻ ഡീസൽ എക്‌സ്‌ഹോസ്റ്റ് ഫ്‌ളൂയിഡ് വിപണിയിലിറക്കി. ഉന്നതനിലവാരമുള്ള ഫ്ളൂയിഡ് വാഹനങ്ങളുടെ പരമാവധി പ്രകടനം ഉയർത്തുകയും ഡ്രൈവിംഗ് കാര്യക്ഷമമാക്കുകയും ചെയ്യും. വാഹനങ്ങൾ ദീർഘകാലം പ്രവർത്തിക്കാനും സഹായിക്കും. എച്ച്.പി.സി.എല്ലിന്റെ ശൃംഖല വഴി ലഭ്യമാകും.

ആധുനിക ബി.എസ് 6 ഡീസൽ വാഹനങ്ങൾക്ക് പ്രധാനപ്പെട്ട ഘടകമായ ഡി.ഇ.എഫ് പ്രകൃതിക്ക് ദോഷകരമായ നൈട്രജൻ ഓക്‌സൈഡുകളെ വിഘടിപ്പിച്ച് സുരക്ഷിതവും ശുദ്ധവുമായ നൈട്രജനും വെള്ളവുമാക്കി മാറ്റുന്നതിൽ വലിയ പങ്കാണ് വഹിക്കുന്നത്. ഇത് ഉപയോഗിക്കുന്നതിലൂടെ വാഹനങ്ങളുടെ കാര്യക്ഷമത വർദ്ധിക്കും. പാരിസ്ഥിതിക ആഘാതങ്ങൾ കുറയ്ക്കാനുമാകും.

ടാറ്റാ മോട്ടോഴ്‌സുമായുള്ള സഹകരണം കാർബൺ പുറന്തള്ളലിനെ കുറയ്ക്കുകയും മെച്ചപ്പെട്ട ഗതാഗത സംവിധാനം ഉറപ്പുവരുത്തുന്നതിനും സഹായിക്കുമെന്ന് ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ മാർക്കറ്റിംഗ് ഡയറക്ടർ അമിത് ഗാർഗ് പറഞ്ഞു.
വാണിജ്യവാഹന വ്യവസായത്തിന് നൂതനവും സുസ്ഥിരവുമായ പരിഹാരങ്ങൾ നൽകാനുള്ള ചുവടുവയ്പ്പാണ് സഹകരണമെന്ന് ടാറ്റാ മോട്ടോഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഗിരീഷ് വാഘ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, HPCL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360