
കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ 2025-ലെ സുസ്ഥിരതാ അവാർഡുകളിൽ മൂന്ന് അഭിമാനകരമായ പുരസ്‌കാരങ്ങൾ കരസ്ഥമാക്കി ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു.എസ്.ടി. ബൃഹത് സ്ഥാപനങ്ങളുടെ വിഭാഗത്തിൽ വിദ്യാഭ്യാസ മേഖലയിലെ മികച്ച സി. എസ്.ആർ പ്രവർത്തനങ്ങൾ, സാമൂഹിക ഉൾപ്പെടുത്തലിനുള്ള മികച്ച പ്രവർത്തനങ്ങൾ, ഏറ്റവും സുസ്ഥിരമായ സംഘടന എന്നീ വിഭാഗങ്ങളിലെ പുരസ്‌കാരങ്ങളാണ് യു.എസ്.ടിയ്ക്ക് ലഭിച്ചത്. മാതൃകാപരമായ മാനേജ്മെന്റ് പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന 67 വർഷത്തെ പാരമ്പര്യമുള്ള പ്രമുഖ സ്ഥാപനമാണ് കേരള മാനേജ്‌മന്റ് അസോസിയേഷൻ,.
വിദ്യാഭ്യാസ രംഗത്തെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സി.എസ്.ആർ) രംഗത്ത് നടപ്പാക്കുന്ന ശ്രദ്ധേയമായ പരിപാടിയാണ് അഡോപ്റ്റ് എ സ്‌കൂൾ പദ്ധതി. നാളിതുവരെ അഡോപ്റ്റ് എ സ്‌കൂൾ പദ്ധതി കേരളത്തിലെ 34 വിദ്യാലയങ്ങളിലായി 13,500 കുട്ടികൾക്ക് ഉപകാരപ്രദമായിട്ടുണ്ട്. ഈ സ്കൂളുകളെ 200-ലധികം യു.എസ്. ടി സന്നദ്ധസേവകർ സഹായിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |