SignIn
Kerala Kaumudi Online
Saturday, 24 October 2026 4.17 PM IST

പ്രവാസി വനിതകൾക്കായി പുതിയ പദ്ധതികളുമായി ബാങ്ക് ഒഫ് ബറോഡ

bob

മുംബയ്; പ്രവാസി വനിതകളുടെ ബാങ്കിംഗ് ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രത്യേകം രൂപകൽപ്പന ബോബ് ഗ്ലോബൽ വിമൻ എൻ.ആർ.ഇ ആൻഡ് എൻ.ആർ.ഒ സേവിംഗ്സ് അക്കൗണ്ട് പ്രമുഖ പൊതുമേഖല ബാങ്കായ ബാങ്ക് ഒഫ് ബറോഡ പുറത്തിറക്കി. ആദ്യമായാണ് ഒരു പൊതുമേഖല ബാങ്ക് ആകർഷകമായ ആനുകൂല്യങ്ങളുമായി ഇത്തരം പദ്ധതി നടപ്പാക്കുന്നത്. ഇതോടൊപ്പം ബോബ് പ്രീമിയം എൻ.ആർ.ഇ ആൻഡ് എൻ.ആർ.ഒ സേവിംഗ്‌സ് അക്കൗണ്ടുള്ള ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട ബാങ്കിംഗ് അനുഭവം നൽകുന്നതിന് അധിക ആനുകൂല്യങ്ങളും നൽകും.

ബോബ് ഗ്ലോബൽ വിമൻ സേവിംഗ്‌സ് അക്കൗണ്ടിലെ ഓട്ടോ സ്വീപ്പ് സൗകര്യം ഉയർന്ന പലിശ നേടാൻ അവസരമൊരുക്കുന്നു, ഭവന വായ്പകൾക്ക് പലിശ ഇളവുകൾ, കുറഞ്ഞ പ്രോസസിംഗ് ചാർജ്, വാഹന വായ്പകൾക്ക് അധിക ആനുകൂല്യങ്ങൾ എന്നിവയും ലഭിക്കും. ലോക്കർ വാടകയിൽ 100 ശതമാനം ഇളവ്, എയർപോർട്ടുകളിൽ സൗജന്യ ആഭ്യന്തര, അന്തർദേശീയ ലോഞ്ച് ആക്സസുള്ള കസ്റ്റമൈസ്ഡ് ഡെബിറ്റ് കാർഡ്, സൗജന്യ വ്യക്തിഗത, എയർ അപകട ഇൻഷ്വറൻസ് പരിരക്ഷ, സേവിംഗ്സ് അക്കൗണ്ടുകളിൽ ഇൻഷ്വറൻസ് പരിരക്ഷ ആനുകൂല്യങ്ങൾ എന്നിവ നൽകുന്ന ആദ്യത്തെ പൊതുമേഖലാ ബാങ്കാണ് ബാങ്ക് ഒഫ് ബറോഡയെന്ന് എക്‌സിക്യുട്ടീവ് ഡയറക്ടർ ബീന വഹീദ് പറഞ്ഞു,

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360