
കൊച്ചി: റിസർവ് ബാങ്ക് ഗവർണറായി ചുമതലയേറ്റെടുത്ത സഞ്ജയ് മൽഹോത്രയുടെ ഒപ്പോടെയുള്ള മഹാത്മാഗാന്ധി സീരീസിലെ പുതിയ 100, 200 രൂപ നോട്ടുകൾ വിപണിയിലെത്തും. നിലവിലുള്ള ഡിസൈനിൽ മാറ്റമില്ലാതെയാണ് പുതിയ നോട്ടുകൾ അവതരിപ്പിക്കുന്നത്. നേരത്തെ പുറത്തിറക്കിയ 100, 200 നോട്ടുകളെ ഒരു തരത്തിലും പുതിയ തീരുമാനം ബാധിക്കില്ല. പുതിയ ഗവർണർ ചുമതലയേറ്റെടുക്കുമ്പോഴുള്ള സാധാരണ നടപടിക്രമം മാത്രമാണിതെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി. പഴയ നോട്ടുകൾക്ക് തുടർന്നും നിയമസാധുതയുണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |