SignIn
Kerala Kaumudi Online
Saturday, 24 October 2026 12.57 PM IST

ചെറുകിട നിക്ഷേപകർക്കും ആവേശമൊഴിയുന്നു

leed

നഷ്‌ടമേറിയതോടെ നിക്ഷേപകർ പിൻമാറുന്നു

കൊച്ചി: ഓഹരി വിപണിയിൽ നഷ്‌ടം തുടർക്കഥയായതോടെ ചെറുകിട നിക്ഷേപകർക്ക് ആവേശമൊഴിയുന്നു. ഫെബ്രുവരിയിൽ സിസ്റ്റമാറ്റിക് ഇൻവെസ്‌റ്റ്മെന്റ് പദ്ധതികളിൽ(എസ്.ഐ.പി) മുടക്കം വരുത്തിയവരുടെ എണ്ണത്തിൽ വൻ വർദ്ധനയുണ്ടായതാണ് മ്യൂച്വൽ ഫണ്ട് മാനേജർമാരുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നത്. എസ്.ഐ.പി നിറുത്തിയവരുടെ എണ്ണം കഴിഞ്ഞ മാസം 54.70 ലക്ഷമായാണ് ഉയർന്നത്. ഇതോടെ സജീവമായ എസ്.ഐ.പികളുടെ എണ്ണം 44.56 ലക്ഷമായി ഇടിഞ്ഞു.
നവംബർ മുതൽ ഇന്ത്യൻ ഓഹരി സൂചികകൾ തുടർച്ചയായി വിൽപ്പന സമ്മർദ്ദം നേരിട്ടതാണ് നിക്ഷേപ പിന്മാറ്റം ശക്തമാക്കുന്നത്. ഫെബ്രുവരിയിൽ സെൻസെക്‌സ് 5.55 ശതമാനവും നിഫ്‌റ്റി 5.89 ശതമാനവും ഇടിവാണ് നേരിട്ടത്.

അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റ ഡൊണാൾഡ് ട്രംപിന്റെ തീരുവ യുദ്ധ പ്രഖ്യാപനത്തിൽ ഓഹരി വിപണി മൂക്കുകുത്തിയതോടെ ചെറുകിട നിക്ഷേപകരുടെ ആത്മവിശ്വാസം കുറയുകയാണ്. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ നിക്ഷേപകർക്ക് വൻ ലാഭമാണ് വിപണിയിൽ നിന്ന് ലഭിച്ചത്,

ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങൾ കണക്കിലെടുത്ത് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വൻതോതിൽ പണം പിൻവലിക്കുകയാണ്. അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ തകർച്ചയും ഇന്ത്യൻ കമ്പനികളുടെ ലാഭത്തിലും വിൽപ്പനയിലും പ്രതീക്ഷിച്ച വളർച്ച നേടാത്തതും വിദേശ പണത്തിന്റെ തിരിച്ചൊഴുക്കിന് വേഗം കൂട്ടി.

നിക്ഷേപത്തിലും കനത്ത ഇടിവ്

അസോസിയേഷൻ ഒഫ് മ്യൂച്വൽ ഫണ്ട്‌സ് ഇൻ ഇന്ത്യയുടെ(എ.എം.എഫ്.ഐ) കണക്കുകളനുസരിച്ച് ഫെബ്രുവരിയിൽ ഓഹരി അധിഷ്‌ഠിത മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപം 26 ശതമാനം ഇടിഞ്ഞ് 29,303.34 കോടി രൂപയായി. ഓപ്പൺ എൻഡഡ് മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള പണമൊഴുക്ക് കുറഞ്ഞെങ്കിലും തുടർച്ചയായ 48ാം മാസവും നിക്ഷേപത്തിൽ വർദ്ധനയുണ്ടായി.

സിസ്‌റ്റമാറ്റിക് ഇൻവെസ്‌റ്റ്മെന്റ് പദ്ധതികളിലേക്കുള്ള(എസ്.ഐ.പി) നിക്ഷേപവും മൂന്ന് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 25,999 കോടി രൂപയിലെത്തി.

മ്യൂച്വൽ ഫണ്ടുകൾക്കും പ്രിയം കുറയുന്നു

ജനുവരിയിൽ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപം 3.6 ശതമാനം കുറഞ്ഞ് 39,687.78 കോടി രൂപയിലെത്തിയിരുന്നു. ചെറുകിട കമ്പനികളിൽ നിക്ഷേപിക്കുന്ന ഫണ്ടുകളിലേക്കുള്ള പണമൊഴുക്ക് 34.9 ശതമാനം കുറഞ്ഞ് 3,722.46 കോടി രൂപയായി. ഇടത്തരം ഓഹരികളിൽ നിക്ഷേപിക്കുന്ന മിഡ് ക്യാപ് ഫണ്ടുകളിലെ നിക്ഷേപം 33.8 ശതമാനം കുറഞ്ഞ് 3,406.95 കോടി രൂപയിലെത്തി.

2020 ഫെബ്രുവരിയിലെ എസ്.ഐ.പി നിക്ഷേപം

8,510 കോടി രൂപ

2025 ഫെബ്രുവരിയിലെ എസ്.ഐ.പി നിക്ഷേപം

25,999 കോടി രൂപ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360