SignIn
Kerala Kaumudi Online
Friday, 23 October 2026 1.36 PM IST

ഷൈൻ 100 പുറത്തിറക്കി ഹോണ്ട മോട്ടോർസൈക്കിൾ

honda-shine-100

കൊച്ചി: ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ (എച്ച്.എം.എസ്.ഐ) നവീകരിച്ച ഒ.ബി.ഡി 2ബി-കംപ്ലയന്റ് ഷൈൻ 100 മെച്ചപ്പെട്ട സ്റ്റൈലിംഗുമായി അവതരിപ്പിച്ചു. ഇന്ത്യയിലുടനീളമുള്ള കമ്പനി ഡീലർഷിപ്പുകളിൽ വാഹനം ലഭ്യമാണ്. ഈ എൻട്രി ലെവൽ മോട്ടോർസൈക്കിളിൾ മികച്ച വിശ്വാസ്യത, ഇന്ധനക്ഷമത, ഉയർന്ന മൂല്യം എന്നിവയാൽ മികച്ച സ്വീകാര്യത ലഭിച്ചെന്ന് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ മാനേജിംഗ് ഡയറക്ടറും പ്രസിഡന്റും സി.ഇ.ഒയുമായ സുട്സുമു ഒട്ടാനി പറഞ്ഞു,

നവീകരണത്തിലൂടെ, ഈ മോട്ടോർ സൈക്കിളിൻ്റെ ഇന്ധനക്ഷമതയും വിശ്വാസ്യതയും നിലനിർത്തി കൂടുതൽ ആകർഷകമാക്കിയിരിക്കുകയാണ്. ഏറ്റവും പുതിയ കാർബൺ വികിരണ മാനദണ്ഡങ്ങൾ ഇതിൽ പാലിക്കുന്നു.

ആകർഷണങ്ങൾ

അപ്ഡേറ്റ് ചെയ്ത ഡിസൈനും എൻജിനും ഇന്ത്യയുടെ പ്രിയപ്പെട്ട ഷൈൻ 125-ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട മനോഹരമായ ഡിസൈൻ ഭാഷയാണ് പുതിയ ഷൈൻ 100-ന്. ഹോണ്ട ലോഗോയ്ക്കൊപ്പം ബോഡി പാനലുകളിൽ പുതുക്കിയ ഗ്രാഫിക്സുമുണ്ട്. ആകർഷകമായ ഫ്രണ്ട് കൗൾ, ബ്ലാക്ക്-ഔട്ട് അലോയ് വീലുകൾ, പ്രാക്ടിക്കൽ അലുമിനിയം ഗ്രാബ് റെയിൽ, നീളമേറിയതും സുഖകരവുമായ സിംഗിൾ-പീസ് സീറ്റ്, സ്ലീക്ക് മഫ്ലർ എന്നിവ മോട്ടോർസൈക്കിളിൻ്റെ സുഗമമായ ശൈലിയ്ക്ക് മാറ്റു കൂട്ടുന്നു, ദൈനംദിന യാത്രയ്ക്കുള്ള സൗകര്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

അഞ്ച് ആകർഷക നിറങ്ങൾ

അഞ്ച് ഡൈനാമിക് കളർ ഓപ്ഷനുകളിലാണ് ഷൈൻ 100 എത്തുന്നത്. ചുവപ്പിനൊപ്പം കറുപ്പ്, നീലയോടൊപ്പം കറുപ്പ്, ഓറഞ്ചിനൊപ്പം കറുപ്പ്, ചാരനിറത്തോടൊപ്പം കറുപ്പ്, പച്ചയോടൊപ്പം കറുപ്പ് എന്നിവയാണിവ.

പുതിയ 2025 ഹോണ്ട ഷൈൻ 100 ന്റെ ഡൽഹിയിലെ എക്സ് ഷോറൂം വില 68,767 രൂപ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360