
കൊച്ചി: സ്വർണാഭരണ ഡിസൈനിംഗ്, നിർമ്മാണം, മൊത്തവില്പന, കയറ്റുമതി മേഖലകളിൽ പ്രശസ്‌തമായ 'വിൻസ്‌മേര' ഇന്ത്യയിലും ഗൾഫിലും രണ്ടുവർഷത്തിനകം 20 ജ്വല്ലറികൾ തുറക്കും. ഇതിനായി രണ്ടായിരം കോടി രൂപ നിക്ഷേപിക്കും.
ഏപ്രിലിൽ കോഴിക്കോട്ടും മേയിൽ കൊച്ചിയിലും ജ്വല്ലറികൾ തുറക്കും. തിരുവനന്തപുരം, കണ്ണൂർ, ചെന്നൈ, ബംഗളൂരു, ഗൾഫ് എന്നിവിടങ്ങളിൽ ജ്വല്ലറികൾ ആരംഭിക്കും. കണ്ണൂർ സ്വദേശികളായ ദിനേഷ് കാമ്പ്രത്ത്, അനിൽ കാമ്പ്രത്ത്, മനോജ് കാമ്പ്രത്ത്, കൃഷ്ണൻ കാമ്പ്രത്ത് സഹോദരങ്ങളാണ് 'വിൻസ്‌മേര' ബ്രാൻഡിന്റെ ഉടമകൾ. ഷാർജ, കണ്ണൂർ എന്നിവിടങ്ങളിലെ ഫാക്ടറികളിലാണ് ആഭരണങ്ങളുടെ ഡിസൈനിംഗും നിർമ്മാണവും.
30 വർഷമായി സ്വർണാഭരണ വിപണനരംഗത്ത് പ്രവർത്തിക്കുന്നവരാണ് കാമ്പ്രത്ത് സഹോദരങ്ങൾ. ഇന്ത്യ, ഗൾഫ്, യു.എസ്.എ, യു.കെ രാജ്യങ്ങളിലേയ്‌ക്ക് ആഭരണങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. ദുബായ്, കണ്ണൂർ, തൃശൂർ എന്നിവിടങ്ങളിൽ മൊത്തവില്പന കേന്ദ്രങ്ങളുണ്ട്. നടൻ മോഹൻലാലാണ് വിൻസ്‌മേര ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസിഡർ. 2030ഓടെ പ്രാരംഭ ഓഹരി വില്പന (ഐ.പി.ഒ) ലക്ഷ്യമിടുന്നതായി ദിനേഷ് കാമ്പ്രത്ത് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |