
മുംബയ്: ഒരാഴ്ച നീണ്ട കുതിപ്പിനൊടുവിൽ ഇന്നലെ ഓഹരിവിപണിക്ക് തകർച്ച. നേട്ടത്തോടെയാണ് തുടങ്ങിയതെങ്കിലും ലാഭമെടുപ്പിൽ നിഫ്റ്റി 181 പോയിന്റ് നഷ്ടത്തിൽ 23486 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചു. ഒരു ഘട്ടത്തിൽ 23736 വരെ നേട്ടത്തിലെത്തിയതിന് ശേഷമായിരുന്നു തകർച്ച. സെൻസെക്സ് 728 പോയിന്റ് നഷ്ടത്തിൽ 77288 പോയിന്റിൽ ക്ലോസ് ചെയ്തു. യൂറോപ്യൻ വിപണികൾ വീണതും ഇന്ത്യൻ ഓഹരിവിപണിയെയും സ്വാധീനിച്ചു. ഡൽഹിയിൽ തുടരുന്ന താരിഫ് ചർച്ചകൾ വിപണിക്ക് നിർണായകമാണ്. കൂടാതെ, 28ന് വരാനിരിക്കുന്ന യു.എസ് പി.സി.ഇ ഡാറ്റയും വരുംനാളിൽ വിപണിയെ സ്വാധീനിക്കാം. ഇന്നത്തെ എഫ് ആൻഡ് ഒ ക്ലോസിംഗിനെ ഇന്നലെത്തെ വിപണിയുടെ തകർച്ച സ്വാധീനിച്ചേക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |