SignIn
Kerala Kaumudi Online
Friday, 23 October 2026 3.09 AM IST

ചെന്നൈ വി.ഐ.ടി വാർഷിക ദിനാഘോഷം

vit

ചെന്നൈ: ഇന്ത്യയും ഓസ്ട്രേലിയയും പരസ്പര സഹകരണവു സൗഹാർദ്ദവും പുലർത്തുന്ന രാജ്യങ്ങളാണെന്ന് ചെന്നൈയിലെ ഓസ്‌ട്രേലിയൻ കോൺസുലേറ്റ് ജനറലിന്റെ വൈസ് കോൺസൽ കത്രീന നാപ്പ് പറഞ്ഞു. ചെന്നൈയിലെ വി.ഐ.ടിയിൽ നടന്ന യൂണിവേഴ്‌സിറ്റി വാർഷിക ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അവർ. വി.ഐ.ടി സ്ഥാപകനും ചാൻസലറുമായ ഡോ. ജി. വിശ്വനാഥൻ അദ്ധ്യക്ഷനായി. ടാറ്റ കൺസൾട്ടൻസി സർവീസസിലെ നിയുക്ത ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസർ സുദീപ് കുന്നുമാൽ വിശിഷ്ടാതിഥിയായി. മികച്ച വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ നൽകി. മികച്ച ഔട്ട്‌ഗോയിംഗ് വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ ഡോ. വിശ്വനാഥനും മികച്ച ക്ലബ്/സ്‌പെഷ്യൽ ടീം അവാർഡുകളും ഡിപ്പാർട്ട്‌മെന്റ് തല നേട്ടം സ്വന്തമാക്കിയവർക്കുള്ള അവാർഡുകളും വി.ഐ.ടി വൈസ് പ്രസിഡന്റ് ഡോ. ജി.വി. സെൽവവും കൈമാറി. അഡീഷണൽ രജിസ്ട്രാർ ഡോ. പി.കെ. മനോഹരൻ,​ പ്രോവൈസ് ചാൻസലർ ഡോ. ടി. ത്യാഗരാജൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360