
കൊച്ചി: പ്രമുഖ ജുവലറി ഗ്രൂപ്പായ ജോയ്ആലുക്കാസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസിന് ചണ്ഡീഗഢ് ആസ്ഥാനമായ ചിത്കാര യൂണിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റ് ലഭിച്ചു. ഇന്ത്യൻ സ്വർണ വ്യവസായ രംഗത്തെ ആധുനികവത്കരണം, സംരംഭകത്വ വികസനം, മാനുഷിക മൂല്യത്തിലൂന്നിയുള്ള പ്രവർത്തനം എന്നീ മേഖലകളിൽ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ജോയ് ആലുക്കാസിന് ഡോക്ടറേറ്റ് ലഭിച്ചത്. യൂണിവേഴ്സിറ്റി ക്യാംപസിൽ നടന്ന ചടങ്ങിൽ ചാൻസിലർ ഡോ. അശോക് കെ. ചിത്കാര, പ്രൊ ചാൻസിലർ ഡോ. മധു ചിത്കാര, വൈസ് ചാൻസിലർ ഡോ. സന്ദിർ ശർമ, പ്രൊ വൈസ് ചാൻസിലർ ഡോ. കവിത തരഗി എന്നിവർ ചേർന്ന് ജോയ് ആലുക്കാസിനെ ആദരിച്ചു. വ്യവസായത്തെ മാത്രമല്ല, സമൂഹത്തെ ആകെ മുന്നോട്ടു നയിക്കാൻ കെൽപ്പുള്ള ദീർഘവീക്ഷണമാണ് ജോയ് ആലുക്കാസിന്റെ ജീവിതത്തെ വ്യത്യസ്തമാക്കുന്നതെന്ന് യൂണിവേഴ്സിറ്റി പ്രൊ ചാൻസിലർ ഡോ. മധു ചിത്കാര പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |