SignIn
Kerala Kaumudi Online
Friday, 23 October 2026 3.10 AM IST

കിതപ്പണച്ച്,​ വീണ്ടും കുതിപ്പ് തുടരാൻ സ്വർണം

swarnam

കൊച്ചി: അഞ്ച് ദിവസത്തെ കിതപ്പിന് ശേഷം സ്വർണവില വീണ്ടും ഉയർത്തെഴുന്നേറ്റു. ഇന്നലെ പവന് 80 രൂപ കൂടി 65,​560 രൂപയായി. ഒരു ഗ്രാം സ്വർണത്തിന്റെ വില 8195 രൂപയാണ്. വെള്ളിവിലയും കൂടിയിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109 രൂപയാണ്. കഴിഞ്ഞ വ്യാഴാഴ്ച പവന് 66,​480 രൂപ എന്ന സർവകാല റെക്കാഡിലെത്തിയതിന് ശേഷം തുടർച്ചയായ അഞ്ചുദിവസം സ്വർണത്തിന്റെ വില ഇടിഞ്ഞിരുന്നു. 1000 രൂപയോളമാണ് കുറഞ്ഞത്. ഡോളർ നേരിയ തോതിലെങ്കിലും ദുർബലമായതാവാം സ്വർണത്തിന്റെ വില ഇടിയാനുണ്ടായ കാരണം.

അതേസമയം,​ അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഇനിയും വർദ്ധിക്കാനാണ് സാദ്ധ്യതയെന്ന് വിദഗ്ദ്ധ‍‍ർ പറയുന്നു. ഏപ്രിലിൽ ഔൺസിന് 3100 ഡോളറിലേക്ക് സ്വർണവില കുതിക്കുമെന്നാണ് കണക്കുകൂട്ടൽ. ഡോണാൾഡ് ട്രംപിന്റെ താരിഫ് പദ്ധതിയിലെ അനിശ്ചിതത്വമാണ് സ്വ‍ർണവിലയെ പ്രധാനമായു ബാധിക്കുക. ഈ വർഷം 15 ശതമാനത്തിലേറെ വർദ്ധനവാണ് സ്വർണവിലയിലുണ്ടായത്.

ഡിമാൻ‌ഡ് കൂടും,​ വിലയും

അന്താരാഷ്ട തലത്തിലെ അനിശ്ചിതത്വങ്ങൾ നിലനിൽക്കുവോളം സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്റെ ഡിമാൻഡ് വർദ്ധിക്കുകയും അത് വില കുതിച്ചുയരുന്നതിലേക്ക് നയിക്കുമെന്നുമാണ് സാമ്പത്തിക വിദഗ്‌ദ്ധരുടെ കണക്കുകൂട്ടൽ.

ഇന്ത്യയിൽ സ്വർണവില നിശ്ചയിക്കുന്ന ഘടകങ്ങൾ

സ്വർണത്തിന്റെ രാജ്യാന്തരവില

ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക്

സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക്

കസ്റ്റംസ് ഡ്യൂട്ടി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360