SignIn
Kerala Kaumudi Online
Friday, 23 October 2026 3.09 AM IST

അധിക സൗകര്യങ്ങളുമായി ഭീമിന്റെ മൂന്നാംപതിപ്പ്, ഭീം 3.0

bhim

കൊച്ചി: കൂടുതൽ ഭാഷകളും കുറഞ്ഞ തോതിലെ ഇന്റർനെറ്റിലെ പ്രവർത്തനവും കൂടുതൽ മെച്ചപ്പെട്ട പണ ആസൂത്രണ സൗകര്യങ്ങളും ഉൾപ്പെടുത്തി ഭീം 3.0 അവതരിപ്പിച്ചു. നാഷണൽ പെയ്‌മെന്റ് കോർപറേഷൻ ഒഫ് ഇന്ത്യയുടെ സമ്പൂർണ സബ്‌സിഡിയറിയായ എൻ.പി.സി.ഐ ഭീം സർവ്വീസസ് ലിമിറ്റഡിന്റെ (എൻ.ബി.എസ്.എൽ) 2016ൽ പുറത്തിറക്കിയ ഭീമിന്റെ മൂന്നാം പതിപ്പാണ് ഭാരത് ഇന്റർഫെയ്‌സ് ഫോർ മണി (ഭീം) 3.0. ഏപ്രിൽ മാസത്തോടെ ഇവ പൂർണമായും എല്ലാ സംവിധാനങ്ങളിലും ലഭ്യമാകും. മറ്റ് ആപ്പുകളിലേക്കു പോകാതെ സുഗമമായി പണമടക്കൽ പൂർത്തിയാക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്ന രീതിയിൽ കച്ചവടക്കാർക്കായി ഭീം വേഗയും അവതരിപ്പിച്ചിട്ടുണ്ട്.

ഭീം 3.0ൽ 15 ഇന്ത്യൻ ഭാഷകൾ ലഭ്യമാകും. കുറഞ്ഞ തോതിലെ നെറ്റ് വർക്ക് കണക്ഷനുകൾ ഉള്ളതോ വേഗത കുറഞ്ഞ ഇന്റർനെറ്റ് ശൃംഖലകൾ ഉള്ളതോ ആയ പ്രദേശങ്ങളിലും സുഗമമായ ഇടപാടുകൾ സാധ്യമാകും. ഇടപാടുകൾ ട്രാക്കു ചെയ്യാനും ആസൂത്രണം ചെയ്യാനും ചെലവുകൾ എളുപ്പത്തിൽ തരം തരിക്കാനും ഉള്ള സൗകര്യങ്ങളുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360