
കൊച്ചി: പ്രമുഖ വിസ സർവീസിംഗ്, കോൺസുലാർ സേവന സ്ഥാപനമായ ബി.എൽ.എസ് ഇന്റർനാഷണൽ സ്‌പെയിനിലെ മാഡ്രിഡ്, ബാഴ്‌സലോണ, തെനരിഫെ നഗരങ്ങളിൽ കോൺസുലർ അപേക്ഷാ കേന്ദ്രങ്ങൾ തുറന്നു. സ്‌പെയിനിലെ ഇന്ത്യൻ പ്രവാസികൾക്കും ഇതര നാട്ടുകാർക്കും സേവനം എളുപ്പമാക്കുന്ന ഈ ഓഫീസുകൾ ലോക നിലവാരത്തിലുള്ള കോൺസുലർ സേവനം ഉറപ്പാക്കുന്നതിനുള്ള ബി.എൽ.എസിന്റെ സുപ്രധാന ചുവടു വെയ്പാണ്.
പാസ്‌പോർട് സേവനങ്ങൾ, ഒ.സി.ഐ കാർഡുകൾ, വിസ അപേക്ഷകൾ തുടങ്ങിയ വിവിധ കോൺസുലർ സേവനങ്ങൾ ഈ ഓഫീസുകളിൽ ലഭിക്കും. ഗ്ലോബൽ എൻട്രി പ്രോഗ്രാം വെരിഫിക്കേഷൻ, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ, ഇന്ത്യൻ പൗരത്വം നിരാകരിക്കുന്ന സറണ്ടർ സർട്ടിഫിക്കറ്റുകൾ, സാക്ഷ്യപ്പെടുത്തൽ സേവനങ്ങൾ എന്നിവയും ലഭ്യമാണ്.
വിശ്വാസവും സുതാര്യതയും ഉറപ്പാക്കിക്കൊണ്ട് രാജ്യങ്ങൾക്കിടയിൽ മികച്ച സേവനം ഉറപ്പുവരുത്തുകയാണ് കമ്പനിയുടെ ദൗത്യമെന്ന് ബി.എൽ.എസ് ഇന്റർനാഷണൽ ജോയിന്റ് മാനേജിംഗ് ഡയറക്ടർ ശിഖർ അഗർവാൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |