SignIn
Kerala Kaumudi Online
Friday, 23 October 2026 7.10 AM IST

ടി.സി.എസ് അറ്റാദായത്തിൽ ഇടിവ്

tata

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന ത്രൈമാസക്കാലയളവിൽ പ്രമുഖ ഐ.ടി കമ്പനിയായ ടി.സി.എസിന്റെ അറ്റാദായം 1.7 ശതമാനം ഇടിഞ്ഞ് 12,224 കോടി രൂപയായി. മുൻവർഷം ഇതേകാലയളവിൽ 12,434 കോടി രൂപയായിരുന്നു. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ വരുമാനം അഞ്ച് ശതമാനം ഉയർന്ന് 65,507 കോടി രൂപയിലെത്തി. അമേരിക്കയിലെ ബിസിനസിൽ ഇക്കാലയളവിൽ 1.5 ശതമാനം ഇടിവുണ്ടായി. യു. കെയിലെ ബിസിനസിൽ നാല് ശതമാനവും യൂറോപ്യൻ യൂണിയനിലെ ബിസിനസിൽ 6.4 ശതമാനവും കുറവുണ്ടായി. അതേസമയം ആഭ്യന്തര വിപണിയിലെ മികച്ച പ്രകടനമാണ് ടി.സി.എസിന്റെ പ്രവർത്തനത്തിന് പിന്തുണയായത്.

കഴിഞ്ഞ സാമ്പത്തിക വർഷം ടി.സി.എസിന്റെ അറ്റാദായം 5.76 ശതമാനം വർദ്ധനയോടെ 48,553 കോടി രൂപയിലെത്തി. വരുമാനം 2.59 ലക്ഷം കോടി രൂപയാണ്. ഓഹരി ഒന്നിന് 30 രൂപയുടെ ലാഭ വിഹിതം ബോർഡ് പ്രഖ്യാപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360