SignIn
Kerala Kaumudi Online
Friday, 23 October 2026 3.48 AM IST

ഓ... മൈ ഗോ'ൾ'ഡ്!

swarnam

പവൻ വില മുക്കാൽ ലക്ഷത്തിലേക്ക്

ഇന്നലെ പവന് 2,200 രൂപ വർദ്ധിച്ച് 74,320 രൂപയായി

കൊച്ചി: സുരക്ഷിത നിക്ഷേപമെന്ന നിലയിൽ പ്രിയമേറിയതോടെ സ്വർണ വില പുതിയ ഉയരങ്ങളിലെത്തി. ആഗോള വിപണിയിൽ സ്വർണ വില ഇന്നലെ ഔൺസിന്(28.35 ഗ്രാം) വില 3,480 ഡോളർ വരെ ഉയർന്നു. ഇതോടെ കേരളത്തിൽ പവൻ വില 2,200 രൂപ ഉയർന്ന് 74,320 രൂപയിലെത്തി. ഗ്രാമിന്റെ വില 275 രൂപയുടെ കുതിപ്പോടെ 9290 രൂപയിലെത്തി. മൾട്ടി കമ്മോഡിറ്റി എക്സ്‌ചേഞ്ചിൽ പത്ത് ഗ്രാം സ്വർണത്തിന്റെ വില ഒരു ലക്ഷം രൂപയിൽ തൊട്ടു. ഒരു കിലോ സ്വർണത്തിന്റെ വില ഒരു കോടി രൂപയാകും. സമീപ കാലത്ത് ഇതാദ്യമായാണ് ഒരു ദിവസം സ്വർണ വിലയിൽ ഇത്രയും വലിയ വർദ്ധനയുണ്ടാകുന്നത്.

അമേരിക്കയും ചൈനയുമായുള്ള വ്യാപാര യുദ്ധം രൂക്ഷമാകുന്നതിനിടെ ഏറ്റവും സുരക്ഷിത നിക്ഷേപമായാണ് സ്വർണത്തെ വിലയിരുത്തുന്നത്. നടപ്പുവർഷം ഇതുവരെ സ്വർണ വിലയിൽ 30 ശതമാനം വർദ്ധനയുണ്ടായി.

ഒരു വർഷത്തിനിടെ സ്വർണ വിലയിലുണ്ടായ വർദ്ധന 21,200 രൂപ

സുവർണക്കുതിപ്പ്

ജനുവരി 1, 2025 : 57,200 രൂപ

ജനുവരി 22, 2025 : 60,200 രൂപ

ഫെബ്രുവരി 1, 2025 : 61,960 രൂപ

ഫെബ്രുവരി 26, : 64,600 രൂപ

മാർച്ച് 13 : 64,960 രൂപ

ഏപ്രിൽ 1 : 68,080 രൂപ

ഏപ്രിൽ 12 : 70,160 രൂപ

ഏപ്രിൽ 22 : 74,320 രൂപ

കരുത്ത് കൂട്ടുന്നത്

1. അമേരിക്കയും ചൈനയും വ്യാപാര യുദ്ധം ശക്തമാക്കിയതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് വൻ തോതിൽ പണമൊഴുകുന്നു

2. ഡൊണാൾഡ് ട്രംപിന്റെ തീരുവ വർദ്ധനയും സാമ്പത്തിക നയങ്ങളും ഡോളറിന്റെയും യു.എസ് ബോണ്ടിന്റെയും വിശ്വാസ്യത നഷ്‌ടമാക്കുന്നു

3. ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിനെതിരെ ട്രംപ് വിമർശനമുയർത്തിയതോടെ അമേരിക്കയിൽ പലിശ കുറയുന്നതിൽ അനിശ്ചിതത്വം ഏറുന്നു

4. വിവിധ കേന്ദ്ര ബാങ്കുകൾ വിദേശ നാണയ ശേഖരത്തിലെ ഡോളർ ഒഴിവാക്കി സ്വർണത്തിന്റെ അളവ് വർദ്ധിപ്പിക്കുന്ന 'ഡീ ഡോളറൈസേഷൻ' നടപടികൾ കൂടുന്നു

ലോകത്തിലെ ഏറ്റവും സ്‌മാർട്ട് ഫണ്ട് മാനേജർമാർ ഇന്ത്യൻ വീട്ടമ്മമാരാണ്

ഉദയ് കോട്ടക്

കോട്ടക് മഹീന്ദ്ര ബാങ്ക് സ്ഥാപകൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360