SignIn
Kerala Kaumudi Online
Friday, 23 October 2026 1.36 AM IST

വി ഗാർഡ് സാമൂഹിക ഉത്തരവാദിത്വ പദ്ധതികൾ

vguard

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷം 56.13 ലക്ഷം രൂപയുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതികൾ വി-ഗാർഡ് ഇൻഡസ്ട്രീസ് കേരളത്തിൽ നടപ്പാക്കി. വിദ്യാഭ്യാസം, നൈപുണ്യവികസനം, ആരോഗ്യം, ദുരന്തനിവാരണം എന്നീ മേഖലകളിലാണ് തുക വിനിയോഗിച്ചത്. നൈപുണ്യ വികസന പരിപാടിയായ തരംഗിൽ 37 യുവാക്കൾക്ക് ഇലക്ട്രിക്കൽ, ഇലക്ട്രോമെക്കാനിക്കൽ ട്രേഡുകളിൽ പരിശീലനം നൽകി.

അട്ടപ്പാടിയിലെ ഡോ.എ.പി.ജെ. അബ്ദുൾ കലാം ഇന്റർനാഷണൽ ട്രൈബൽ സ്കൂളിൽ സയൻസ് ലാബ് സ്ഥാപിച്ചു.

എറണാകുളം സർക്കാർ ടി.ബി. സെന്ററിന് വാഹനവും ആൽഫ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ, സിലിണ്ടറുകൾ, കിടപ്പുരോഗികൾക്ക് മൂന്നു മാസത്തേക്ക് മരുന്നുകൾ എന്നിവയും നൽകി.

വി-ഗാർഡിന്റെ സാമൂഹികവികസന പദ്ധതികൾ ലക്ഷ്യബോധത്തോടെ ആവിഷ്കരിച്ചതും ഒരുമിച്ച് വളരാൻ സാഹചര്യം രൂപപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയുമാണെന്ന് ഡോ. റീനാ മിഥുൻ ചിറ്റിലപ്പിള്ളി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, V GUAED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360