SignIn
Kerala Kaumudi Online
Saturday, 24 October 2026 10.52 AM IST

ആരാധാനലയങ്ങളിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഇ-കാണിക്ക

sib

കൊച്ചി : ആരാധനാലയങ്ങൾക്ക് ഡിജിറ്റൽ സൊല്യൂഷൻ നൽകുന്നതിന്റെ ഭാഗമായി സൗത്ത് ഇന്ത്യൻ ബാങ്ക് ലിറ്റിൽ ഫ്‌ളവർ ചർച്ചിൽ സ്ഥാപിച്ച ഇ- കാണിക്ക സൗത്ത് ഇന്ത്യൻ ബാങ്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ആന്റോ ജോർജ് ടി പള്ളിക്കായി സമർപ്പിച്ചു. വിശ്വാസികൾ പള്ളിയിൽ അർപ്പിക്കുന്ന സംഭാവനകൾ ഡിജിറ്റൽവൽക്കരിക്കുനായാണ് ഇ കാണിക്ക സ്ഥാപിച്ചത്. എല്ലാ യു.പി.ഐ പണമിടപാടുകളും സൗകര്യപ്രദമായ രീതിയിൽ ഉപയോഗിക്കാനും ക്യു.ആർ കോഡ് സ്‌കാൻ ചെയ്തു സംഭാവന നൽകാനും ഇ-കാണിക്കയിലൂടെ സാധിക്കും.
പള്ളിയങ്കണത്തിൽ നടന്ന ചടങ്ങിൽ വികാരി ജോയ് അയ്‌നിയാടൻ, അസിസ്റ്റന്റ് വികാരി ലിജോയ് വടക്കുംചേരി, കൈക്കാരന്മാരായ നോബിൾ കെ ജോൺ കുരിശുംമൂട്ടിൽ , ജോസഫ് കെ വി കുരിയ്ക്കൽ , വൈസ് ചെയർമാൻ ജോർജ് ഫിലിപ്പ്, സൗത്ത് ഇന്ത്യൻ ബാങ്ക് എറണാകുളം റീജിയണൽ മേധാവി ടൈനു ഈഡൻ അമ്പാട്ട്, ക്ലസ്റ്റർ ഹെഡ് അൻസ എം എസ്, കടവന്ത്ര ബ്രാഞ്ച് ഹെഡ് അരുൺ മാത്യു എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360