SignIn
Kerala Kaumudi Online
Friday, 23 October 2026 1.37 AM IST

ഓട്ടോഡ്യൂപ്ലെക്‌സ് പ്രിന്റിംഗ് ലേസർ ശ്രേണിയുമായി എച്ച്.പി

hp-printer

കൊച്ചി: മികവോടെ പ്രിന്റിംഗ് നടത്താൻ സഹായിക്കുന്ന ഓട്ടോഡ്യൂപ്ലെക്‌സ് പ്രിന്റിംഗ് സംവിധാനമുള്ള ലേസർ എം. 300 ശ്രേണി എച്ച്.പി പുറത്തിറക്കി. മിതമായ വിലയിൽ വേഗതയേറിയ ഓട്ടോഡ്യൂപ്ലെക്‌സ് പ്രിന്റിംഗ്, മികച്ച പ്രിന്റ് ഗുണനിലവാരം, ഊർജ്ജ ഉപഭോഗത്തിലെ കാര്യക്ഷമത, 3000 പേജുകൾ വരെ നൽകുന്ന ടോണർ എന്നിവ ഉറപ്പ് നൽകുന്നതാണ് അഞ്ച് മോഡലുകൾ ഉൾപ്പെടുന്ന ഈ പുതിയ ശ്രേണി. ചെറുകിട ഇടത്തരം വാണിജ്യസ്ഥാപനങ്ങൾ, പ്രിന്റ് ഷോപ്പുകൾ, വളർന്നുവരുന്ന ബിസിനസുകൾ എന്നിവയ്ക്കായി രൂപകൽപന ചെയ്ത ഇവ കുറഞ്ഞ പരിപാലനം നിരക്കും മിനിറ്റിൽ 30 പേജ് (30 പി.പി.എം) വരെ പ്രിന്റ് ചെയ്യുവാനും കഴിയുന്നവയാണ്.

അഞ്ച് മോഡലുകൾ

എച്ച്.പി ഇ സ്റ്റോറിൽ അഞ്ച് മോഡലുകൾ ലഭ്യമാണ്. എച്ച്.പി ലേസർ എം.എഫ്.പി 323 എസ്.ഡി.എൻ.ഡബ്ലിയുവിന് 35,250 രൂപയാണ് വില

വില

ലേസർ എം.എഫ്.പി 323 ഡി.എൻ.ഡബ്ലിയു
31,500 രൂപ

ലേസർ എം.എഫ്.പി 323 ഡി

29,250 രൂപ

ലേസർ 303ഡി.ഡബ്ലി.യു

22,500 രൂപ

ലേസർ 303ഡി

20,250 രൂപ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360