SignIn
Kerala Kaumudi Online
Friday, 23 October 2026 12.43 PM IST

1466.08 കോടി രൂപ വരുമാനം നേടി വി-ഗാർഡ്

vguard

കൊച്ചി: മുൻനിര ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിർമ്മാതാക്കളായ വി-ഗാർഡ് ഇൻഡസ്ട്രീസിന്റെ വരുമാനം നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ ത്രൈമാസത്തിൽ 0.7ശതമാനം കുറഞ്ഞ് 1466.08 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ 1477.10 കോടി രൂപയാണ് വരുമാനം. അറ്റാദായം 25.4 ശതമാനം കുറഞ്ഞ് 98.97 കോടി രൂപയിൽ നിന്ന് 73.85 കോടി രൂപയിലെത്തി.

കാലാവസ്ഥ വ്യതിയാനം മൂലം ആദ്യ പാദത്തിൽ ബിസിനസ് വളർച്ചയിൽ നേരിയ കുറവുണ്ടായെന്ന് വി-ഗാർഡ് ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടർ മിഥുൻ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. വേനൽകാലത്ത് വിറ്റഴിക്കുന്ന ഉത്പന്നങ്ങളുടെ ഡിമാൻഡ് കുറഞ്ഞ സാഹചര്യത്തിലും, ഇലക്ട്രോണിക്സ്, ഇലട്രിക്കൽ മേഖലകളിൽ വളർച്ച നേടാനായി. വരും പാദങ്ങളിൽ ഉത്പന്നങ്ങളുടെ ഡിമാൻഡ് സാധാരണ നിലയിലാകുമെന്നും ബ്രാൻഡ് സാന്നിദ്ധ്യം വിപുലീകരിക്കുന്നതിനും ശേഷി മെച്ചപ്പെടുത്തുന്നതിനും നിക്ഷേപം തുടരുമെന്നും അദ്ദേഹം പറഞ്ഞു. സൺഫ്ലേമിന്റെ പ്രവർത്തനങ്ങൾ വി-ഗാർഡുമായി ലയിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360