SignIn
Kerala Kaumudi Online
Saturday, 24 October 2026 2.50 AM IST

നാഷണൽ സ്കിൽ അക്കാഡമിയും ദീൻദയാൽ യൂണിവേഴ്സിറ്റിയും ധാരണയിൽ

pdeu-new

കൊച്ചി: പുനരുപയോഗ ഊർജ്ജ മേഖലയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ദക്ഷിണേന്ത്യയിൽ നൈപുണ്യ വികസന പരിപാടികൾ പ്രോത്സാഹിപ്പിക്കുന്നതിനായി കൊച്ചി നാഷണൽ സ്കിൽ അക്കാഡമിയും അഹമ്മദാബാദിലെ പണ്ഡിറ്റ് ദീൻദയാൽ എനർജി യൂണിവേഴ്സിറ്റിയും (പി.ഡി.ഇ.യു) ധാരണയിലെത്തി. ജെ.ജി യൂണിവേഴ്സിറ്റി പ്രസിഡന്റ് ഡോ. എം.പി. ചന്ദ്രൻ, നാഷണൽ സ്കിൽ അക്കാഡമി ഡയറക്ടർ ഫ്ലെമി എബ്രഹാം, മാനേജിംഗ് ഡയറക്ടർ ജോസ് മാത്യൂ, പ്രോജക്ട് മേധാവി സഞ്ജു മറിയം സാജു എന്നിവരുടെ സാന്നിദ്ധ്യത്തിൽ പി.ഡി.ഇ.യു ഡയറക്ടർ ജനറൽ ഡോ. എസ്. സുന്ദരൻ മനോഹരനും നാഷണൽ സ്കിൽ അക്കാഡമി ഡയറക്ടർ അങ്കിത ഡേവും ധാരണാപത്രം കൈമാറി. റിസർച്ച് ആൻഡ് ഡെവലപ്പ്‌മെന്റ് ഡീൻ പ്രൊഫ. ഭവാനിസിംഗ് ദേശായി, പി.ഡി.ഇ.യു സ്കൂൾ ഒഫ് എനർജി ആൻഡ് ടെക്നോളജി ഡയറക്ടർ പ്രൊഫ. അനിർബിദ് സിർകാർ എന്നിവരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360