SignIn
Kerala Kaumudi Online
Friday, 23 October 2026 6.31 AM IST

എസ്.ബി.ഐ ഹെൽത്ത് ആൽഫ ഇൻഷ്വറൻസ് വിപണിയിൽ

sbi

കൊച്ചി: എസ്.ബി.ഐ ജനറൽ ഇൻഷ്വറൻസിന്റെ പുതിയ ഇൻഷ്വറൻസ് പദ്ധതിയായ ഹെൽത്ത് ആൽഫ വിപണിയിൽ അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന വൈവിദ്ധ്യമാർന്ന ആരോഗ്യ പരിചരണ ആവശ്യങ്ങൾ നിറവേറ്റുന്ന അനുയോജ്യമായ ആരോഗ്യ പരിചരണം ഉറപ്പാക്കുന്നതും ആശുപത്രി ചെലവുകൾ കുറയ്ക്കാനും കഴിയുന്ന ഇൻഷ്വറൻസാണിത്. 18 വയസ് മുതൽ പ്രായ പരിധിയില്ലാതെ ചേരാം. കുട്ടികൾക്ക് 91 ദിവസം മുതൽ 25 വർഷമാണ് ഇതിന്റെ പരിധി. പോളിസിയിൽ ക്ലെയിമുകളില്ലെങ്കിൽ പ്രതിവർഷം പത്തിരട്ടി വരെ ക്യുമിലേറ്റീവ് ബോണസ് ലഭ്യമാകും. പോളിസിയിലുള്ള അടിസ്ഥാന പരിരക്ഷ പരിധിയില്ലാത്തതാണ്.

ആഡ് ഓണിലൂടെ പ്രതിദിന ഫിറ്റ്നെസ് പ്രവർത്തനങ്ങളിലും സ്‌പോർട്ട്സിലുണ്ടാകുന്ന പരുക്കുകൾക്ക് ഒ.പി.ഡി ആനുകൂല്യങ്ങൾ നൽകും. സ്‌പെഷലിസ്റ്റ് കൺസൾട്ടേഷൻ, രോഗനിർണയ പരിശോധനകൾ, പ്രിസ്ക്രൈബ് ചെയ്യുന്ന മരുന്നുകൾ, ഫിസിക്കൽ തെറാപി എന്നിവയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജി.എസ്‍.ടി പരിഷ്ക്കാരങ്ങൾക്ക് ശേഷം ഈ രംഗത്ത് ആദ്യമായി ഏറെ സവിശേഷതകളുമായി ഹെൽത്ത് ആൽഫ പുറത്തിറക്കുന്നതിൽ ആഹ്ളാദമുണ്ടെന്ന് എസ്.ബി.ഐ ജനറൽ ഇൻഷ്വറൻസ് ഡെപ്യൂട്ടി ചീഫ് എക്‌സിക്യുട്ടീവ് ഓഫിസർ മുഹമ്മദ് ആരിഫ് ഖാൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360