SignIn
Kerala Kaumudi Online
Friday, 23 October 2026 7.14 AM IST

ഉദ്ഘാടനത്തിന് ഒരുങ്ങി ചെന്നൈ വണ്ടർലാ പാർക്ക്

wond

കൊച്ചി: അമ്യൂസ്‌മെന്റ് പാർക്ക് ശൃംഖലയായ വണ്ടർലാ ഹോളിഡേയ്‌സിന്റെ അഞ്ചാമത്തെ പദ്ധതിയായ ചെന്നൈ വണ്ടർലാ പാർക്ക് ഡിസംബർ രണ്ടിന് തുറക്കും. പ്രതിദിനം 6,500 സന്ദർശകർക്ക് സ്വീകരിക്കാനാവുന്ന പാർക്കിൽ ഹൈ ത്രിൽ, കിഡ്‌സ്, ഫാമിലി, വാട്ടർ വിഭാഗങ്ങളിൽ 43 ലോകോത്തര റൈഡുകളുമുണ്ട്.

ടിക്കറ്റ് നിരക്ക് 1,489 രൂപയാണ്. ഓൺലൈൻ ബുക്കിംഗിന് 10 ശതമാനവും തിരിച്ചറിയൽ കാർഡുമായെത്തുന്ന കോളേജ് വിദ്യാർത്ഥികൾക്ക് 20 ശതമാനവും ഇളവ് ലഭിക്കും. ഗ്രൂപ്പുകൾക്കും സീസണുകൾക്കും പ്രത്യേക ഓഫറുകളുമുണ്ട്. ഡിസംബർ ഒന്നിന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും വിശിഷ്ടാത്ഥികളും ചേർന്ന് പാർക്ക് ഉദ്ഘാടനം ചെയ്യും.

ഇന്ത്യയിലെ ഏറ്റവും നൂതനമായ അമ്യൂസ്‌മെന്റ പാർക്കാണിതെന്ന് വണ്ടർലാ ഹോളിഡേയ്‌സിന്റെ എക്‌സിക്യുട്ടീവ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അരുൺ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. തമിഴ്‌നാട്ടിലെ ജനങ്ങളുടെ സർഗാത്മകത, സംസ്‌കാരം എന്നിവയുടെ പ്രതിഫലനമാണ് വണ്ടർലാ ചെന്നൈ. വിനോദ സഞ്ചാരരംഗത്ത് അടിസ്ഥാനസൗകര്യ വികസനത്തിലുള്ള തമിഴ്‌നാടിന്റെ കാഴ്ചപ്പാടിനും അനുയോജ്യമാണ് പാർക്ക് ഒരുക്കിയത്. ആയിരത്തിലധികം തൊഴിലവസരങ്ങൾ ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, WONDERLA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360