SignIn
Kerala Kaumudi Online
Friday, 23 October 2026 1.37 AM IST

മുത്തൂറ്റ് മിനി എ.യു.എം 5,000 കോടി രൂപയിൽ

muthoottu

കൊച്ചി: മുത്തൂറ്റ് മിനി ഫിനാൻസിയേഴ്‌സ് കൈകാര്യം ചെയ്യുന്ന ആസ്തി (എ.യു.എം) നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ 4,773.47 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷം സെപ്റ്റംബറിലെ 3,658.86 കോടി രൂപയേക്കാൾ 30.46 ശതമാനത്തിന്റെ വളർച്ചയുണ്ട്. ആദ്യ അർദ്ധ വർഷത്തിൽ മൊത്തം വരുമാനം 481.11 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിലെ 391.87 കോടി രൂപയായിരുന്നു. ഇക്കാലയളവിൽ അറ്റാദായം 30.11ശതമാനം ഉയർന്ന് 61.77 കോടി രൂപയിലെത്തി. രണ്ടാം ത്രൈമാസത്തിലെ മൊത്ത വരുമാനം 254.53 കോടി രൂപയും അറ്റാദായം 31.63 കോടി രൂപയുമാണ്. കൈകാര്യം ചെയ്യുന്ന ആസ്തി ഒക്ടോബറിൽ 5,000 കോടി രൂപയെന്ന നാഴികക്കല്ല് പിന്നിട്ടത് വളർച്ചയിലെ സുപ്രധാന നേട്ടമാണെന്ന് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് മാനേജിംഗ് ഡയറക്ടർ മാത്യു മുത്തൂറ്റ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360