SignIn
Kerala Kaumudi Online
Friday, 23 October 2026 7.14 AM IST

സ്വർണ വില തിരിച്ചുകയറുന്നു

gold-one

കൊച്ചി: ഹ്രസ്വകാലത്തെ ഇടവേളയ്ക്ക് ശേഷം സ്വർണ വില ഇന്നലെ വീണ്ടും തിരിച്ചുകയറി. അമേരിക്കൻ സാമ്പത്തിക മേഖലയിലെ സ്ഥിരത സംബന്ധിച്ച ആശങ്കകളാണ് രാജ്യാന്തര വിപണിയിൽ സ്വർണ വിലയിൽ മുന്നേറ്റം സൃഷ്‌ടിച്ചത്. സിംഗപ്പൂർ വിപണിയിൽ നിലവിൽ സ്വർണ വില ഔൺസിന് 4,040 ഡോളറിലാണ്. ഇന്നലെ കേരളത്തിൽ പവൻ വില 1,360 രൂപ വർദ്ധിച്ച് 92,280 രൂപയിലായി. ഗ്രാമിന്റെ വില 170 രൂപ ഉയർന്ന് 11,535 രൂപയിലെത്തി. അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്കിൽ മാറ്റം വരുത്തില്ലെന്ന വാർത്തയിൽ കഴിഞ്ഞ ദിവസം സ്വർണം വില താഴേക്ക് നീങ്ങിയിരുന്നു. ഡോളറിന് എതിരെ രൂപയുടെ മൂല്യം കുത്തനെ കുറഞ്ഞതും കേരളത്തിൽ സ്വർണ വില കൂടാൻ കാരണമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360