SignIn
Kerala Kaumudi Online
Friday, 23 October 2026 4.45 AM IST

ധനലക്ഷ്മി ബാങ്ക് അറ്റാദായത്തിൽ കുതിപ്പ്

db

തൃശൂർ: നടപ്പുസാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ ധനലക്ഷ്മി ബാങ്കിന്റെ അറ്റാദായം 20 ശതമാനം ഉയർന്ന് 23.88 കോടി രൂപയായി. 41.14 കോടിയാണ് പ്രവർത്തനലാഭം. നടപ്പു സാമ്പത്തിക വർഷത്തിലെ ഒൻപത് മാസത്തെ അറ്റാദായം 59.26 കോടി രൂപയും പ്രവർത്തനലാഭം 102.61 കോടിയുമാണ്. പലിശ വരുമാനത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തെ അപേക്ഷിച്ച് 19.52 ശതമാനം വളർച്ച നേടാനായെന്ന് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ കെ.കെ.അജിത് കുമാർ പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തെ അപേക്ഷിച്ച് 81.87ശതമാനം വളർച്ചയുണ്ടായി. പലിശ പലിശയിതര വരുമാനത്തിൽ 17ശതമാനം വളർച്ചയുണ്ടാക്കാനായി. മൊത്തം ബിസിനസ് വാർഷികാടിസ്ഥാനത്തിൽ 20.75 ശതമാനം വളർച്ചയോടെ 31,929 കോടിയായി. മൊത്തം നിക്ഷേപം വാർഷികാടിസ്ഥാനത്തിൽ 18.39 ശതമാനം ഉയർന്ന് 17,839 കോടിയായി. ചെറുകിട നിക്ഷേപങ്ങളിൽ 15.89 ശതമാനമാണ് വാർഷിക വളർച്ച. മൊത്തം നിക്ഷേപത്തിൽ 28.13 ശതമാനം കറന്റ് – സേവിംഗ്‌സ് നിക്ഷേപമാണ്. മൊത്തം വായ്പയിൽ സ്വർണ്ണ വായ്പകളിൽ 50.89 ശതമാനം വാർഷിക വളർച്ച കൈവരിച്ചു.

മറ്റ് മേഖലകളിലെ വളർച്ച


എം.എസ്.എം.ഇ വായ്പ
2064 കോടി (27.72 ശതമാനം വളർച്ച)​
വായ്പാ -നിക്ഷേപ അനുപാതം
ഡിസംബർ 31, 2025 ന് 78.99 ശതമാനം

(കഴിഞ്ഞ വർഷം 75.49 ശതമാനം)​
മൊത്തം നിഷ്‌ക്രിയ ആസ്തി

2.36 ശതമാനം ( കഴിഞ്ഞപ്രാവശ്യം 3.53 ശതമാനം)​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360