SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.50 AM IST

അവധി ദിനത്തിലും കുതിച്ച് സ്വർണം

gold

പവൻ വില 3,200 രൂപ ഉയർന്നു

കൊച്ചി: പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങൾ കണക്കിലെടുത്ത് സംസ്ഥാനത്തെ വ്യാപാരികൾ അവധി ദിവസമായിട്ടും സ്വർണ വില ഇന്നലെ വർദ്ധിപ്പിച്ചു. പവൻ വില ഇന്നലെ 3,200 രൂപ ഉയർന്ന് 1,26,920 രൂപയിലെത്തി. വാരാന്ത്യത്തിൽ രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 5,280 ഡോളറിലേക്ക് ഉയർന്നിരുന്നു. വെള്ളി വില ഇന്നലെ കിലോഗ്രാമിന് 3,10,000 രൂപയിലേക്ക് ഉയർന്നു. ആഗോള അനിശ്ചിതത്വങ്ങൾ കണക്കിലെടുത്ത് വൻകിട ഫണ്ടുകളും കേന്ദ്ര ബാങ്കുകളും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് പണമൊഴുക്കുകയാണ്. ഇന്ന് വിപണിയിൽ വ്യാപാരം വീണ്ടും ആരംഭിക്കുമ്പോൾ സ്വർണ വില റെക്കാഡ് പുതുക്കി കുതിക്കുമെന്നാണ് വിലയിരുത്തുന്നത്. നിലവിൽ ഔൺസിന് 5,594 ഡോളറാണ് സ്വർണ വിലയിലെ റെക്കാഡ്. പുതിയ സാഹചര്യത്തിൽ വില 6,000 ഡോളർ വരെ ഉയർന്നേക്കുമെന്ന് അനലിസ്‌റ്റുകൾ പറയുന്നു. നടപ്പുവർഷം ഇതുവരെ സ്വർണ വിലയിൽ 20 ശതമാനം വർദ്ധനയുണ്ടായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360