SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.24 AM IST

സ്വർണ്ണത്തിന് വില സംരക്ഷണ മാനദണ്ഡം

gold

തിരുവനന്തപുരം: സ്വർണ വില കുതിപ്പിൽ വലയുന്ന വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും സംരക്ഷണം ഒരുക്കുന്നതിന് സുതാര്യമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ ജുവലറി അസോസിയേഷനുകളുടെ സംയുക്ത യോഗം തീരുമാനിച്ചു. ഏറ്റവും കുറഞ്ഞ അഡ്വാൻസ് തുക 30 ശതമാനം 30 ദിവസത്തേക്ക് നടപ്പാക്കും.

കേരള ജുവലറി ഫെഡറേഷൻ ചെയർമാൻ ടി. എസ്. കല്യാണരാമൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ
ജനറൽ സെക്രട്ടറി എം. പി.അഹമ്മദ്,ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ചെയർമാൻ ഡോ. ബി. ഗോവിന്ദൻ, കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ. സുരേന്ദ്രൻ, ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ, കേരള ഗോൾഡ് ആൻഡ് സിൽവർ ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഷാജു ചിറയത്ത്, സുഹാസ് റാവു ഭീമ, എ.കെ.നിഷാദ് മലബാർ, രാജേഷ് കല്യാൺ, വർഗീസ് ആലുക്കാസ്, ബാബു എം. ഫിലിപ്പ് ജോസ്‌കോ, വിപിൻദാസ് റീഗൽ, തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360