SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.16 AM IST

സിയാൽ അക്കാഡമിയിൽ  ഏവിയേഷൻ കോഴ്സുകൾ

cial

കൊച്ചി: സിയാലിന്റെ അനുബന്ധ സ്ഥാപനമായ സി.ഐ.എ.എസ്.എൽ അക്കാഡമി വിവിധ ഏവിയേഷൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കുസാറ്റിന്റെ അംഗീകാരമുള്ള പി.ജി ഡിപ്ലോമ ഇൻ ഏവിയേഷൻ മാനേജ്‌മെന്റ്, എയർക്രാഫ്റ്റ് റെസ്‌ക്യു ആൻഡ് ഫയർ ഫൈറ്റിംഗ് അഡ്വാൻസ്ഡ് ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്‌സുകളായ എയർപോർട്ട് പാസഞ്ചർ സർവ്വീസ് മാനേജ്‌മെന്റ്, എയർപോർട്ട് റാംപ് സർവീസ് മാനേജ്‌മെന്റ് എന്നിവയാണ് കോഴ്‌സുകൾ.

പി.ജി ഡിപ്ലോമ ഒരു വർഷവും സർട്ടിഫിക്കറ്റ് കോഴ്‌സുകൾ ആറു മാസവുമാണ്. ഏവിയേഷൻ മാനേജ്‌മെന്റ്, എയർപോർട്ട് റാംപ് സർവ്വീസ്, പാസഞ്ചർ സർവ്വീസ് കോഴ്‌സുകൾക്ക് യോഗ്യത ബിരുദം. എയർക്രാഫ്റ്റ് റെസ്‌ക്യു ആൻഡ് ഫൈറ്റിംഗ് കോഴ്‌സിലേക്ക് സയൻസ് ഐച്ഛികവിഷയമായി പ്ലസ്ടു പാസായവർക്കും അപേക്ഷിക്കാം. https://academy.ciasl.aero/ എന്ന ലിങ്ക് വഴി അപേക്ഷിക്കാം. വിവരങ്ങൾക്ക്: 8848000901, 0484-2611785, ഇമെയിൽ: academy@ciasl.in

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360