SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.17 AM IST

ജി.സി.സി- കേരള സർക്കാരുകളെ അഭിനന്ദിച്ച് ഡോ. ആസാദ് മൂപ്പൻ

asad

കൊച്ചി: യു.എസ്- ഇറാൻ യുദ്ധം മൂലമുള്ള പ്രതിസന്ധിയിൽ പ്രവാസികളുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ബിസിനസ് സംരക്ഷണത്തിനുമായി ജി.സി.സി- കേരള സർക്കാരുകൾ സ്വീകരിച്ച നടപടികളെ ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ അനുമോദിച്ചു.

പ്രവാസി സമൂഹത്തിന്റെ സുരക്ഷയ്ക്കായി പിന്തുണയും നോർക്ക വഴി ഏകോപനവും ഉറപ്പാക്കിയ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിനെ ഗൾഫ് രാജ്യങ്ങളിലെ ലോക കേരളസഭാ പ്രതിനിധികളുടെ ഓൺലൈൻ യോഗത്തിൽ ഡോ. ആസാദ് മൂപ്പൻ എടുത്തുപറഞ്ഞു. പ്രവാസികൾക്ക് സുരക്ഷയും ബിസിനസ് തുടർച്ചയും ഉറപ്പുനൽകിയ ജി.സി.സിയിലെ ഭരണ നേതൃത്വത്തെയും അദ്ദേഹം അഭിനന്ദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS, AZAD MOOPAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360