SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.57 AM IST

ബാറ്ററി ഫ്‌ളെക്‌സുമായി അൾട്രാവയലറ്റ് എക്‌‌സ് ഇലക്ട്രിക്

x47

കൊച്ചി: ഇന്ത്യയിലെ മുൻനിര ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ അൾട്രാവയലറ്റിന്റെ വാഹനങ്ങളിൽ ബാസ് സംവിധാനമായ 'ബാറ്ററി ഫ്‌ളെക്‌സ്' അവതരിപ്പിച്ചു. ഇക്കോഫിയെന്ന എൻ.ബി.എഫ്‌.സിയുമായി ചേർന്നാണ് അൾട്രാവയലറ്റ് വാഹനങ്ങൾക്കായി ബാറ്ററി ആസ് എ സർവീസ് ബാസ് സംവിധാനം അവതരിപ്പിച്ചത്.

ഇതിലൂടെ 2.5 ലക്ഷം രൂപ വിലയുള്ള അൾട്രാവയലറ്റിന്റെ എക്‌സ് 47 മോഡൽ 1.49 ലക്ഷം രൂപ മുതൽ സ്വന്തമാക്കാം. പ്രതിമാസം 2499 രൂപ മുതലാണ് ബാറ്ററി വാടക. ബാറ്ററിക്ക് അഞ്ച് വർഷം വാറന്റിയും ലഭിക്കും. സബ്‌സ്‌ക്രിപ്ഷൻ കാലാവധി കഴിയുമ്പോൾ അധിക തുക നൽകാതെ ബാറ്ററിയുടെ ഉടമസ്ഥാവകാശം വാഹന ഉടമയ്ക്ക് ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360