SignIn
Kerala Kaumudi Online
Tuesday, 19 May 2026 8.07 AM IST

കാ​പ്പി​റ്റ​ൽ​ ​ഗെ​യി​ൻ​സ് ​ പ്രത്യേക അ​ക്കൗ​ണ്ടു​മാ​യി​ ​ ​ഫെ​ഡ​റ​ൽ​ ​ബാ​ങ്ക്

fb-logo

കൊച്ചി: ആസ്തികളിൽനിന്നുള്ള ലാഭം സുരക്ഷിത നിക്ഷേപമാക്കാനുള്ള കാപ്പിറ്റൽ ഗെയിൻസ് അക്കൗണ്ട് ഫെഡറൽ ബാങ്ക് അവതരിപ്പിച്ചു. ആസ്തികളുടെ വിൽപ്പനയിലൂടെയോ കൈമാറ്റത്തിലൂടെയോ ലഭിക്കുന്ന തുക നിക്ഷേപിക്കാവുന്ന അക്കൗണ്ടാണിത്.

ഘട്ടംഘട്ടമായി തുക പിൻവലിക്കാവുന്ന സേവിംഗ്സ് അക്കൗണ്ട് (ടൈപ്പ് എ) ആയും കാലാവധിക്ക് ശേഷം പിൻവലിക്കാവുന്ന ഡിപ്പോസിറ്റ് അക്കൗണ്ട് (ടൈപ്പ് ബി) ആയും ഇടപാടുകാർക്ക് നിക്ഷേപിക്കാം. നിക്ഷേപകർക്ക് ആദായ നികുതിയിലെ നിയമാനുസൃത ഇളവുകൾ ലഭ്യമാണ്.

ഇടപാടുകാർക്ക് സൗകര്യപ്രദമായ നിക്ഷേപങ്ങൾ നടത്താൻ അവസരമൊരുക്കാനാണ് ലക്ഷ്യമെന്ന് ഫെഡറൽ ബാങ്ക് എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ പി.വി ജോയ് പറഞ്ഞു. മറ്റു പദ്ധതികളിൽ നിക്ഷേപിക്കുന്നതുവരെ പലിശ നേടുന്നതിനൊപ്പം ആദായനികുതി ഇളവുകൾ നേടാനും പര്യാപ്തമാക്കുന്നതാണ് ക്യാപ്പിറ്റൽ ഗെയിൻസ് അക്കൗണ്ട് സ്‌കീം.

വ്യക്തികൾ, അവിഭക്ത ഹിന്ദു കുടുംബങ്ങൾ (എച്ച്.യു.എഫ്), പ്രായപൂർത്തിയാകാത്തവർ, പ്രവാസികൾ എന്നിവർക്ക് സ്‌കീമിനു കീഴിൽ അക്കൗണ്ട് തുടങ്ങാം. പുതിയ ഇടപാടുകാർക്കും പദ്ധതി ലഭ്യമാണ്. ഗ്രാമീണ ശാഖകളൊഴികെ സ്‌കീം ലഭ്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS, FEDERAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360