SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.43 AM IST

ഗ്യാസ് സിലിണ്ടർ ലഭ്യമാക്കും, ഹോട്ടൽ സമരം മാറ്റി

gas-fi

കൊച്ചി: പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ സിവിൽ സപ്ലൈസ് കമ്മിഷണർ നടത്തിയ ചർച്ചയിൽ അനുകൂല തീരുമാനമായതോടെ 23ന് നടത്താനിരുന്ന കടയടപ്പ് സമരം കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ) മാറ്റിവച്ചു. 20 ശതമാനം സിലിണ്ടറുകൾ വിതരണം ചെയ്യാമെന്നും ഹോട്ടലുകളെ അവശ്യസേവന വിഭാഗമായി അംഗീകരിക്കുന്നത് പരിഗണിക്കാമെന്നും കമ്മിഷണർ ഉറപ്പുനൽകി.

സാഹചര്യം മെച്ചപ്പെടുന്നതനുസരിച്ച് സിലിണ്ടർ വിതരണത്തോത് വർദ്ധിപ്പിക്കും. പൈപ്പ് ലൈൻ ഗ്യാസ് സൗകര്യമുള്ള പ്രദേശങ്ങളിൽ ഹോട്ടലുകൾക്ക് വേഗത്തിൽ കണക്ഷൻ നൽകും.

എല്ലാ ജില്ലയിലും സപ്ലൈ ഓഫീസർമാരുടെ നേതൃത്വത്തിൽ കെ.എച്ച്.ആർ.എ പ്രതിനിധികളെ ഉൾപ്പെടുത്തി സിലിണ്ടർ വിതരണം ഏകോപിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ജി. ജയപാലും ജനറൽ സെക്രട്ടറി എൻ. അബ്ദുൾ റസാഖും അറിയിച്ചു.ക്കും

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS, SYLANDER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360