SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.23 AM IST

സാമ്പത്തിക അനിശ്ചിതത്വങ്ങൾ അവസരമാക്കാം

rakesh-raghavan

കൊച്ചി: പ്രതിസന്ധികൾ മികച്ച വളർച്ചയ്ക്കുള്ള അവസരം കൂടിയാണെന്ന് ബിസിനസുകാർ മനസിലാക്കണം. പ്രതികൂല സാഹചര്യങ്ങൾ മറികടക്കാനും ശരിയായ തീരുമാനമെടുത്തും മുന്നേറാൻ വ്യക്തമായ തന്ത്രം വേണമെന്ന് മാത്രം. ബിസിനസുകൾക്ക് ബഡ്‌ജറ്റിംഗ് പ്രധാന സാമ്പത്തിക നിയന്ത്രണ മാർഗമാണ്. ഇതിനായി ശ്രദ്ധാപൂർവ്വമായ പദ്ധതി തയ്യാറാക്കി സാഹചര്യങ്ങൾക്ക് അനുസരിച്ച് മുന്നേറണം. ഇതിനായുള്ള പത്ത് നിർദേശങ്ങളാണ് ചുവടെ.

1. ഫ്‌ളെക്‌സിബിൾ ബഡ്‌ജറ്റിംഗ്:
ബഡ്‌ജറ്റിംഗ് ഒരിക്കൽ സംഭവിക്കേണ്ടതല്ല, തുടർച്ചയായ പ്രക്രിയയാണ്. ഫ്‌ളെക്‌സിബിൾ ബഡ്ജറ്റിംഗ് ഉപയോഗിച്ച് സാമ്പത്തിക പദ്ധതികൾ പുതുക്കാനാകും.


2. റോളിംഗ് ഫോർകാസ്റ്റ്:
പ്രതിമാസം അല്ലെങ്കിൽ ഓരോ പാദങ്ങളിലും യഥാർത്ഥ സമയ ഡാറ്റ ഉപയോഗിച്ച് ബഡ്‌ജറ്റ് പരിശോധിക്കുക. ഇത് ഒരു യാത്രയിൽ ജി.പി.എസ് ഉപയോഗിക്കുന്നതു പോലെയാണ്. വഴിയിലുള്ള മാറ്റങ്ങൾക്ക് അനുസരിച്ച് നിങ്ങൾക്ക് ദിശ മാറ്റാനാകും.

3. കാഷ് ഫ്‌ളോ മാനേജ്‌മെന്റ്:
അനിശ്ചിതത്വങ്ങളിൽ കാഷ് ഫ്‌ളോ ശരിയായി നിയന്ത്രിച്ചാൽ പ്രതിസന്ധി സമയത്തും ബിസിനസ് മുന്നോട്ടു കൊണ്ടുപാേകാനാകും. ആവശ്യമായ ക്രെഡിറ്റ് ലൈൻ ഉറപ്പാണെങ്കിൽ പ്രതിസന്ധികളെ എളുപ്പം മറികടക്കാം.

4. ചെലവ് നിയന്ത്രിക്കണം
ചെലവുകൾ നിയന്ത്രിച്ച് പ്രധാന ആവശ്യങ്ങൾക്ക് മുൻഗണന നൽകണം. സാമ്പത്തിക സാഹചര്യം അനുസരിച്ച് ചെലവുകൾ നിരന്തരം വിലയിരുത്തി മാറ്റങ്ങൾ വരുത്തുക.


7. വൈവിദ്ധ്യവൽക്കരണം
എല്ലാ മുട്ടകളും ഒരേ കൂട്ടയിൽ വയ്ക്കുന്നത് അപകടകരമാണ്. വരുമാന മാർഗങ്ങളും വിതരണക്കാരും വൈവിദ്ധ്യവൽക്കരിക്കണം


8. വരുമാന മാർഗങ്ങൾ:
പുതിയ വിപണികൾ കണ്ടെത്തുകയും ഉത്‌പ്പന്നങ്ങൾ വികസിപ്പിക്കുകയും വേണം. കൂടുതൽ വരുമാന മാർഗങ്ങൾ ഉണ്ടെങ്കിൽ അനിശ്ചിത കാലത്തെ പ്രതിസന്ധികളിൽ ബിസിനസിനെ സംരക്ഷിക്കാനാകും.


9. ഹെഡ്‌ജിംഗ് തന്ത്രങ്ങൾ:

ഹെഡ്‌ജിംഗ് ഒരു ഇൻഷ്വറൻസിന് സമാനമാണ്. കമ്പോള ഉത്പന്നങ്ങളുടെ വിലമാറ്റങ്ങളോ കറൻസി എക്‌സ്‌ചേഞ്ച് നിരക്കിലെ മാറ്റങ്ങളോ കാരണമുണ്ടാകുന്ന നഷ്ടങ്ങളിൽ നിന്ന് ബിസിനസിനെ സംരക്ഷിക്കാൻ ഹെഡ്‌ജിംഗ് സഹായിക്കും.

10. സാമ്പത്തിക ഉപകരണങ്ങൾ:
ഫ്യൂച്ചേഴ്‌സ് കോൺട്രാക്ടുകൾ അല്ലെങ്കിൽ ഓപ്ഷനുകൾ ഉപയോഗിച്ച് അസംസ്‌കൃത വസ്തുക്കളുടെ വില സ്ഥിരതയോടെ നിലനിർത്തുകയും കറൻസി മാറ്റങ്ങളിൽ നിന്ന് സംരക്ഷണം നേടാം.

5. അടിയന്തര തയ്യാറെടുപ്പ്:

എപ്പോഴും ഒരു ബാക്കപ്പ് പ്ലാൻ ഉണ്ടാകണം. വെല്ലുവിളി ഇല്ലാത്ത ബിസിനസുകളില്ല. ശക്തമായ കണ്ടിജൻസി പ്ലാൻ ഉണ്ടെങ്കിൽ ഏത് പ്രതിസന്ധിയെയും നേരിടാനാകും.


(പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റും യു.എ.ഇയിലെ സാമ്പത്തിക മന്ത്രാലയത്തിലെ
ലൈസൻസ്ഡ് ഓഡിറ്ററുമാണ് ലേഖകൻ)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360