SignIn
Kerala Kaumudi Online
Tuesday, 19 May 2026 10.29 AM IST

വാഹന വിപണിയിൽ വിൽപ്പന ആഘോഷം

car

വിൽപ്പനയിൽ വൻ വർദ്ധന

കൊച്ചി: മാർച്ചിൽ രാജ്യത്തെ വാഹന വിൽപ്പന രംഗത്ത് വൻ മുന്നേറ്റം. യാത്രാ വാഹനങ്ങളുടെയും ട്രാക്‌ടറുകളുടെയും വിൽപ്പനയിലാണ് കഴിഞ്ഞ മാസം മികച്ച മുന്നേറ്റം ദൃശ്യമായത്. ഇരു ചക്ര, വാണിജ്യ വാഹനങ്ങളുടെയും വിൽപ്പനയിൽ മികച്ച ഉണർവുണ്ടായി. നടപ്പു സാമ്പത്തിക വർഷത്തിലെ ഏറ്റവും മികച്ച വളർച്ച നിരക്കാണ് കഴിഞ്ഞ മാസമുണ്ടായതെന്ന് വാഹന വിപണിയിലുള്ളവർ പറയുന്നു. ഏപ്രിൽ മുതൽ വാഹന വില വീണ്ടും കൂടുമെന്ന വാർത്തകളും വിൽപ്പന കൂടാൻ കാരണമായി.

രാജ്യത്തെ മുൻനിര വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കിയുടെ വിൽപ്പനയിൽ കഴിഞ്ഞ മാസം 17 ശതമാനം വർദ്ധന ദൃശ്യമായി. ഇക്കാലയളവിൽ 2.2 ലക്ഷം വാഹനങ്ങളാണ് മാരുതി സുസുക്കി വിറ്റഴിച്ചത്. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ വാഹന വിൽപ്പന 25 ശതമാനം ഉയർന്ന് 60.000 യൂണിറ്റുകളായി.

ടാറ്റ മോട്ടോർസിന്റെ വിൽപ്പന ഇക്കാളയളവിൽ 29 ശതമാനം വർദ്ധനയോടെ 67,000 വാഹനങ്ങളായി. ടാറ്റ മോട്ടോർസിന്റെ ഇലക്ട്രിക് യാത്രാ വാഹനങ്ങളുടെ വിൽപ്പന കഴിഞ്ഞ മാസം 77 ശതമാനം ഉയർന്നു. ഹോണ്ട മോട്ടോർസ് വിൽപ്പന 2.5 ശതമാനം ഉയർന്ന് 69,000 വാഹനങ്ങളായി. ട്രാക്‌ടറുകളുടെ വിൽപ്പനയിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര മേധാവിത്തം നിലനിറുത്തി. ഇക്കാലയളവിൽ കമ്പനിയുടെ ട്രാക്‌ടർ വിൽപ്പന 29 ശതമാനം ഉയർന്ന് 45,000 യൂണിറ്റുകളായി.

കാർ വിൽപ്പന

കമ്പനി വിൽപ്പന വളർച്ച മാരുതി സുസുക്കി 2,25,251 16.72 ശതമാനം മഹീന്ദ്ര ആൻഡ് മഹീന്ദ്ര 6,60,276 20 ശതമാനം ടാറ്റ മോട്ടോർസ് 6,41,587 14 ശതമാനം ഹ്യുണ്ടായ് 5,84,906 -2.3 ശതമാനം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360